തൊണ്ടവേദന ശമിക്കാൻ 5 വഴികൾ

web desk |  
Published : Jun 23, 2018, 09:57 PM ISTUpdated : Oct 02, 2018, 06:33 AM IST
തൊണ്ടവേദന ശമിക്കാൻ 5 വഴികൾ

Synopsis

വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും ആവിപിടിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്

മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന എല്ലാവർക്കും ഉണ്ടാകാറുണ്ട്. പലരും ചൂട് വെള്ളം കുടിച്ച് തൊണ്ട വേദന മാറ്റാൻ ശ്രമിക്കും. പക്ഷേ ചിലർക്ക് തൊണ്ട വേദന തുടങ്ങിയാൽ പെട്ടെന്നൊന്നും മാറില്ല. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് തൊണ്ട വേദന വരാൻ പ്രധാന കാരണം.തൊണ്ട വേദന മാറാനുള്ള ചില പൊടിക്കെെകൾ എന്തൊക്കെയാണെന്ന് നോക്കാം.

1. ഒരു ​ഗ്ലാസ് തിളച്ച ചൂട് വെള്ളത്തിൽ അൽപം ചായ പൊടിയും നാരങ്ങ നീരും ചേർത്ത് തൊണ്ടയിൽ അൽപം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്.ദിവസവും നാല് തവണയെങ്കിലും ആവിപിടിക്കാൻ ശ്രമിക്കണം.

2. ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച് പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക. 

3. വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ നല്ലതാണ്. 

4.  ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.  കൂടാതെ ചുക്ക്, കുരുമുളക്, എന്നി‌വ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്.

5. കുരുമുളക് വെള്ളം കുടിക്കുന്നത് തൊണ്ട വേദന കുറയാൻ ഏറെ ​ഗുണകരമാണ്. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam

click me!

Recommended Stories

റീൽസും കാർട്ടൂണുകളുമാണോ നിങ്ങളുടെ കുട്ടികളുടെ കൂട്ടുകാർ? ഫോൺ തിരിച്ചുവാങ്ങിയാൽ വാശിയും ദേഷ്യവുമുണ്ടോ? ഈ ലക്ഷണങ്ങളെ അവഗണിക്കരുത്!
ബ്ലൂബെറി കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം