Latest Videos

രാത്രി സമയങ്ങളില്‍‌ പഴം കഴിക്കാമോ?

By Web DeskFirst Published Jun 23, 2018, 7:34 PM IST
Highlights
  • ധാരാളം പോഷകഗുണമുളള ഫലമാണ് പഴം. 

ധാരാളം പോഷകഗുണമുളള ഫലമാണ് പഴം. പഴം കഴിക്കാനും എല്ലാവര്‍ക്കും വളരെധികം ഇഷ്ടവുമാണ്. ധാരാളം ആന്‍റിഓക്സിഡന്‍സ് അടങ്ങിയ പഴത്തിന് പലതരത്തിലുളള ആരോഗ്യ ഗുണങ്ങളുമുണ്ട്. പോട്ടാസിയം ധാരാളം അടങ്ങിയ പഴം രക്ത സമ്മര്‍ദ്ദം കുറയ്ക്കും. കൂടാതെ സോഡിയവും കാല്‍സ്യം, മഗ്‌നീഷ്യം എന്നിവ അടങ്ങിയ പഴം ശരീരത്തിലെ ബിപി നിയന്ത്രിക്കുമെന്നും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ഹൃദയാഘാതം, സ്‌ട്രോക്ക്, മറ്റു ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യതയും കുറയ്ക്കും.
 
ദിവസം ഒരു ഏത്തപ്പ‍ഴം ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ കൊളസ്‌ട്രോളിനെ അകറ്റി നിര്‍ത്താം എന്നും പറയപ്പെടുന്നു. ഏത്തപ്പഴത്തില്‍ പെക്റ്റിന്‍ എന്ന ജലത്തില്‍ ലയിക്കുന്ന തരം നാരുകളുണ്ട്. ഇവ ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനെ സഹായിക്കും. ഒപ്പം നല്ല കൊളസ്‌ട്രോളിന്റെ തോതു നിലനിര്‍ത്തുന്നതിനു സഹായകമാവും.

എന്നാല്‍ രാത്രി സമയങ്ങളില്‍ പഴം കഴിക്കാമോ? കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് കുഴപ്പമൊന്നുമില്ല. എങ്കിലും വളരെ വൈകി പഴം കഴിച്ചാല്‍ തൊണ്ട വേദനയും ചുമയും ജലദോഷവും വരാനുളള സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കൂടാതെ പഴം വളരെ വലിയ ഫലം ആയതുകൊണ്ടുതന്നെ അത് ദഹിക്കാനും കുറച്ചധികം സമയം വേണ്ടി വരും. അതിനാല്‍ രാതികളില്‍ വൈകി പഴം കഴിക്കാതിരിക്കാന്‍ ശ്രമിക്കുക. 

click me!