തൊണ്ട വേദന മാറാൻ വീട്ടിൽ പരീക്ഷിക്കാവുന്ന പൊടിക്കെെകൾ

By Web TeamFirst Published Jan 26, 2019, 11:18 PM IST
Highlights

കാലാവസ്ഥ വ്യതിയാനം അനുസരിച്ചും തണുപ്പുള്ള ആഹാരങ്ങള്‍ കഴിച്ചാലും വെള്ളം മാറികുളിക്കുമ്പോഴും എല്ലാം തന്നെ പലരിലും തൊണ്ടവേദന രൂപപ്പെടുന്നു. പനി, മൂക്കൊലിപ്പ്‌, ചെവിവേദന, കടുത്ത തൊണ്ടവേദന, വെള്ളമിറക്കാന്‍ പോലും ബുദ്ധിമുട്ട്‌, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്‌ എന്നിങ്ങനെയെല്ലാമുള്ള ലക്ഷണങ്ങളില്‍ എത്തിച്ചേരുന്ന ഈ രോഗത്തിന്‌ കാരണങ്ങള്‍ പലതുണ്ട്. 
 

മഴ സമയത്തും തണുപ്പുള്ള കാലത്തും തൊണ്ട വേദന എല്ലാവർക്കും ഉണ്ടാകാറുണ്ട്. പലരും തൊണ്ട വേദന വന്നാൽ നിസാരമായി കാണാറാണ് പതിവ്. തണുത്ത വെള്ളം കുടിക്കലും അന്തരീക്ഷ മലിനീകരണവും ഒക്കെ തൊണ്ട വേദന ഉണ്ടാകാന്‍ കാരണമാണ്. തൊണ്ടയില്‍ ജലാംശം കുറയുന്നതാണ് പ്രധാന കാരണം. തൊണ്ട വേദന അകറ്റാൻ വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കെെകൾ പരിചയപെടാം... 

1. കട്ടൻചായയിൽ ഇഞ്ചി ചേർത്ത് കുടിക്കുന്നതും തൊണ്ട വേദനയെ ഇല്ലാതാക്കാൻ സഹായിക്കും. ഇഞ്ചിയുടെ ആയൂർവേദ ഗുണങ്ങളാണ് ഇതിന് സഹായിക്കുക. ഇതിൽ തുളസിയില ചേർക്കുന്നതും ഏറെ നല്ലതാണ്. 

2. ചുക്ക് കാപ്പി കുടിക്കുന്നതും തൊണ്ട വേദനക്ക് ആശ്വാസം തരും തൊണ്ടവേദന ഉണ്ടാക്കുന്ന വൈറസുകൾക്കെതിരെ പ്രവർത്തിക്കും ചുക്ക് പ്രവർത്തിക്കും.

3. ഒരു ​ഗ്ലാസ് തിളച്ച ചൂട് വെള്ളത്തിൽ അൽപം ചായ പൊടിയും നാരങ്ങ നീരും ചേർത്ത് തൊണ്ടയിൽ അൽപം ആവിപിടിക്കുന്നത് തൊണ്ടവേദന മാറാൻ നല്ലതാണ്.ദിവസവും നാല് തവണയെങ്കിലും ആവിപിടിക്കാൻ ശ്രമിക്കണം.

4. ഇഞ്ചിവേര് നന്നായി വൃത്തിയാക്കി അഞ്ച് പത്തു മിനിറ്റ് ചൂടുവെള്ളത്തിലിട്ട ശേഷം കുടിച്ചാല്‍ തൊണ്ടവേദന കുറയും. തൊണ്ട ഉണങ്ങാതിരിക്കാനും തൊണ്ടവേദന കുറയാനുമായി ധാരാളം വെള്ളം കുടിക്കുക. 

5.  വയമ്പ് അരച്ച് തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദനയും ഒച്ചയടപ്പും മാറാൻ നല്ലതാണ്. 

6.  ഒരു സ്പൂണ്‍ ഉപ്പുചേര്‍ത്ത് ഒരു ഗ്ലാസ് വെള്ളത്തില്‍ കാല്‍ ചെറിയ സ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്തു ചൂടാക്കി ഇളം ചൂടോടെ കവിള്‍ക്കൊള്ളുക.  കൂടാതെ ചുക്ക്, കുരുമുളക്, എന്നി‌വ സമം അരച്ചത് തേനും ചേര്‍ത്ത് അലിയിച്ചു കഴിക്കുന്നതും തൊണ്ട വേദനയ്ക്ക് അത്യുത്തമം ആണ്.

7. കുരുമുളക് വെള്ളം കുടിക്കുന്നത് തൊണ്ട വേദന കുറയാൻ ഏറെ ​ഗുണകരമാണ്. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടിയാല്‍ തൊണ്ടവേദന ശമിക്കും.

 

click me!