
പല്ലിലെ മഞ്ഞ നിറം ചിലർക്ക് വലിയ പ്രശ്നം തന്നെയാണ്. മഞ്ഞ മാറാൻ പലതരത്തിലുള്ള മരുന്നുകളും കഴിച്ച് കാണും.പക്ഷേ ഫലം ഉണ്ടായി കാണില്ല. മഞ്ഞ നിറത്തിലുള്ള പല്ലുകള്‍ പല വിധത്തിലുള്ള പ്രതിസന്ധികളാണ് നമ്മളില്‍ ഉണ്ടാക്കുന്നത്. പല്ലിലെ മഞ്ഞ നിറം ആത്മവിശ്വാസം ഇല്ലാതാക്കും.വീട്ടിലെ ചില പൊടിക്കെെകളിലൂടെ പല്ലിലെ മഞ്ഞ നിറം മാറ്റാനാകും.
1. പല്ലിലെ മഞ്ഞ നിറം മാറാൻ സഹായിക്കുന്ന വഴികളിലൊന്നാണ് മഞ്ഞള്‍പ്പൊടി. ഇത് കൊണ്ട് നമുക്ക് പല്ലിലെ മഞ്ഞപ്പിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാം. അല്‍പം മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങ നീരും ഉപ്പും മിക്സ് ചെയ്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കൊണ്ട് രാവിലേയും വൈകിട്ടും പല്ല് തേക്കുക. ഇത് പല വിധത്തില്‍ പല്ലിലെ മഞ്ഞ നിറത്തെ ഒരു രാത്രി കൊണ്ട് തന്നെ മാറ്റുന്നു. പല്ലിന് തിളക്കം നല്‍കാന്‍ ഉത്തമമാണ് മഞ്ഞള്‍പ്പൊടിയും നാരങ്ങ നീരും.
2. പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപ്പ്. ഉപ്പും ബേക്കിംഗ് സോഡയും മിക്സ് ചെയ്ത് പല്ല് തേക്കുന്നത് എന്തുകൊണ്ടും മഞ്ഞപ്പല്ലെന്ന പ്രശ്നത്തെ നമുക്ക ഇല്ലാതാക്കാം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നു.
3. ദന്തസംരക്ഷണത്തിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ പ്രധാനപ്പെട്ടതാണ് പഴത്തിന്റെ തൊലി. പഴത്തിന്റെ തൊലിയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ്. ഏത് മഞ്ഞപ്പല്ലിനേയും നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു പഴത്തൊലി. ഇതിലടങ്ങിയിട്ടുള്ള മിനറല്‍സും മഗ്‌നീഷ്യവും പല്ലിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. ഇത് പല്ലിന് വെളുപ്പ് നിറം നല്‍കുന്നതിന് സഹായിക്കുന്നു.
4. ബേക്കിങ് സോഡയില്‍ അല്‍പം ചെറുനാരങ്ങാനീര് ചേര്‍ത്ത് പല്ലില്‍ തേക്കാം. കുറച്ചുസമയം കഴിഞ്ഞ് കഴുകികളയാം. ഇതും മഞ്ഞപ്പല്ലിനെ പെട്ടെന്ന് പരിഹാരം നല്‍കുന്ന ഒന്നാണ്. മാത്രമല്ല പല വിധത്തില്‍ ഇത് പല്ലിന്റെ ആരോഗ്യവും ഉറപ്പും സംരക്ഷിക്കുന്നു.
5. പല്ലിന്റെ നിറം മാറാൻ ഏറ്റവും നല്ലതാണ് കാരറ്റ്. കാരറ്റ് നീരെടുത്ത് ഇത് കൊണ്ട് പല്ല് തേയ്ക്കാം. ദിവസങ്ങൾ കൊണ്ട് തന്നെ മാറ്റം അറിയാൻ സാധിക്കും. പല്ലിന്റെ എല്ലാ പ്രശ്നങ്ങൾക്കും കാരറ്റ് നല്ലതാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Lifestyle News അറിയൂ. Food and Recipes, Health News തുടങ്ങി മികച്ച ജീവിതം നയിക്കാൻ സഹായിക്കുന്ന ടിപ്സുകളും ലേഖനങ്ങളും — നിങ്ങളുടെ ദിവസങ്ങളെ കൂടുതൽ മനോഹരമാക്കാൻ Asianet News Malayalam