
ഭക്ഷണ സാധനങ്ങൾ കേടുവരാതെയിരിക്കാൻ വേണ്ടിയാണ് നമ്മൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത്. കടയിൽ നിന്നും വാങ്ങിയപ്പാടെ പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുണ്ട്. ദിവസങ്ങളോളം തണുപ്പിൽ ഇരിക്കുമ്പോൾ പച്ചക്കറികൾ കട്ടപിടിക്കാനുള്ള സാധ്യത കൂടുതലാണ്. തണുത്ത പച്ചക്കറികൾ അതുപോലെ പാചകം ചെയ്യാൻ പാടില്ല. ഫ്രിഡ്ജിൽ സൂക്ഷിച്ച പച്ചക്കറികൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.
തണുത്ത പച്ചക്കറികൾ ശരിയായ രീതിയിൽ അലിയിക്കാതെ പാചകത്തിന് ഉപയോഗിക്കാൻ പാടില്ല. ഫ്രിഡ്ജിൽ നിന്നും എടുത്തയുടനെ പാകം ചെയ്യാതെ, കുറച്ച് നേരം പുറത്ത് സൂക്ഷിക്കണം. പൂർണമായും തണുപ്പ് മാറിയതിന് ശേഷം മാത്രമേ പാചകത്തിന് എടുക്കാൻ പാടുള്ളു. ഇല്ലെങ്കിൽ ഇതിൽ ഈർപ്പം തങ്ങി നിൽക്കുകയും ശരിക്കും വേവാതാവുകയും ചെയ്യുന്നു.
അമിതമായി തണുപ്പ് ഉണ്ടാകുമ്പോൾ പച്ചക്കറികളുടെ സ്വാദ് നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്. പാചകം ചെയ്യുന്ന സമയത്ത് രുചി ലഭിക്കാൻ നിങ്ങൾക്ക് ആവശ്യമായ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കാവുന്നതാണ്.
3. അമിതമായി വേവിക്കരുത്
പച്ചക്കറികൾ അമിതമായി വേവിക്കാൻ പാടില്ല. ഫ്രഷായിട്ടുള്ള പച്ചക്കറികൾ പാകമായി കിട്ടുന്നതിനേക്കാളും വേഗത്തിൽ തണുത്ത പച്ചക്കറികൾ പാകമായി കിട്ടും. ദീർഘനേരം ഇവ പാകം ചെയ്യുമ്പോൾ കരിഞ്ഞുപോകാൻ കാരണമാകുന്നു. കൂടാതെ പശപോലെയാകാനും രുചി നഷ്ടപ്പെടാനും സാധ്യത കൂടുതലാണ്.
4. പാകം ചെയ്യേണ്ടതില്ല
എല്ലാത്തരം പച്ചക്കറികളും പാകം ചെയ്യേണ്ടതില്ല. ക്യാരറ്റ്, ചോളം തുടങ്ങിയവ വേവിക്കാതെയും കഴിക്കാൻ സാധിക്കും. അതേസമയം ഫ്രിഡ്ജിൽ നിന്നും എടുത്തപ്പാടെ ഇവ കഴിക്കരുത്. റൂം ടെമ്പറേച്ചറിൽ സൂക്ഷിച്ചതിന് ശേഷം കഴിക്കുന്നതാണ് ഉചിതം.
5. ഈർപ്പം ഉണ്ടാവരുത്
പച്ചക്കറികൾ ഫ്രിഡ്ജിൽ നിന്നും പുറത്തെടുക്കുമ്പോൾ അലിയാൻ തുടങ്ങും. അതിനാൽ തന്നെ പൂർണമായും ഉണങ്ങിയതിന് ശേഷം മാത്രമേ ഇവ പാകം ചെയ്യാൻ പാടുള്ളൂ. ഇല്ലെങ്കിൽ പച്ചക്കറികളുടെ രുചി നഷ്ടപ്പെടാൻ സാധ്യത കൂടുതലാണ്.