മഴക്കാലത്ത് അടുക്കളയിൽ ഉണ്ടാകുന്ന പൂപ്പലും അണുക്കളും തടയാൻ ചെയ്യേണ്ട 5 കാര്യങ്ങൾ

Published : Aug 13, 2025, 12:45 PM IST
Kitchen Mold

Synopsis

മഴയെത്തുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം പൂപ്പലാണ്. ഇത് ചുമരിലും ഫർണിച്ചറുകളും എല്ലാം ഉണ്ടാകും. ആരോഗ്യത്തെയും ഭക്ഷണത്തിന്റെ സുരക്ഷയും ഇത് ബാധിക്കുന്നു.

മഴ ആസ്വദിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. മഴ ചൂടിന് ആശ്വാസം നൽകുമെന്നത് സത്യമാണെങ്കിലും ഈ സമയത്ത് പലതരം പ്രതിസന്ധികളും നമ്മൾ നേരിടേണ്ടതായി വരുന്നു. മഴയെത്തുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം പൂപ്പലാണ്. ഇത് ചുമരിലും ഫർണിച്ചറുകളും എല്ലാം ഉണ്ടാകും. ഇത് ആരോഗ്യത്തെയും ഭക്ഷണത്തിന്റെ സുരക്ഷയും ബാധിക്കുന്നു. ഇക്കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം.

വായു സഞ്ചാരം

കൃത്യമായ വായുസഞ്ചാരം ഉണ്ടെങ്കിൽ മാത്രമേ പൂപ്പൽ ഉണ്ടാകുന്നതിനെ തടയാൻ സാധിക്കുകയുള്ളു. ദിവസവും അരമണിക്കൂർ എങ്കിലും ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം. ഇത് ഈർപ്പം തങ്ങി നിൽക്കുന്നതിനെ തടയുന്നു. കൃത്യമായ വായുസഞ്ചാരം ഉണ്ടെങ്കിൽ അടുക്കളയിൽ പൂപ്പൽ ഉണ്ടാവുകയില്ല.

വൃത്തിയാക്കാം

അടുക്കളയിലെ ഓരോ ഭാഗവും ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് ഈർപ്പം തങ്ങി നിൽക്കുന്നതിനെ തടയുകയും ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിക്കുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യുന്നു. അഴുക്ക് അടിഞ്ഞുകൂടിയാലും പൂപ്പൽ ഉണ്ടാകാറുണ്ട്.

ഈർപ്പം വേണ്ട

അടുക്കളയിൽ ഈർപ്പം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ ഇത് വർധിക്കുന്നു. പൂപ്പൽ ഉണ്ടാവാനുള്ള പ്രധാന കാരണം ഈർപ്പമാണ്. അതിനാൽ തന്നെ നനവുള്ള ടവൽ, സ്പോഞ്ച് എന്നിവ അടുക്കളയിൽ സൂക്ഷിക്കരുത്. ഇത് അണുക്കൾ ഉണ്ടാവാനും വഴിവയ്ക്കുന്നു.

ലീക്കേജ്

അടുക്കള പൈപ്പിൽ എന്തെങ്കിലും തരത്തിലുള്ള ലീക്കേജ് ഉണ്ടോ എന്ന് പരിശോധിക്കണം. ഇത് ഈർപ്പം ഉണ്ടാവാൻ കാരണമാകുന്നു. ഇതിലൂടെ പൂപ്പലും ഉണ്ടാകും. അതിനാൽ തന്നെ ലീക്കേജ് ഉണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. അതേസമയം വെള്ളം കെട്ടിനിൽക്കുന്ന സാഹചര്യവും ഒഴിവാക്കേണ്ടതുണ്ട്.

ഭക്ഷണം സൂക്ഷിക്കുമ്പോൾ

മഴക്കാലത്ത് ഭക്ഷണം കേടുവരാതെ സുരക്ഷിതമായി സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. ഈർപ്പം ഉണ്ടാകുന്നത് തടയാൻ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. കേടുവന്ന ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. ഭക്ഷണ സാധനങ്ങൾ ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോഴും ശ്രദ്ധ വേണം.

PREV
Read more Articles on
click me!

Recommended Stories

2200 സ്‌ക്വയർ ഫീറ്റിൽ നാലംഗ കുടുംബത്തിനൊരുക്കിയ വീട്
വീട്ടിൽ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ ഇതാണ്