
അടുക്കളയിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. എന്നാൽ ഇത് ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ദീർഘകാലം ഇരിക്കുമ്പോൾ സുഗന്ധവ്യഞ്ജനങ്ങൾ കേടുവരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈ ലക്ഷണങ്ങളുണ്ടോ? എങ്കിൽ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
സുഗന്ധവ്യഞ്ജനങ്ങളുടെ നിറത്തിൽ വ്യത്യാസം ഉണ്ടാകുമ്പോൾ പെട്ടെന്ന് തിരിച്ചറിയാൻ സാധിക്കും. ഇത്തരത്തിൽ നിറം മങ്ങിയവ ഉപയോഗിക്കാൻ പാടില്ല. ഇത് ഭക്ഷണത്തിന്റെ രുചിയെ നന്നായി ബാധിക്കുന്നു.
2. ദുർഗന്ധം
സുഗന്ധവ്യഞ്ജനങ്ങൾക്ക് പൊതുവെ ശക്തമായ സുഗന്ധം ഉണ്ടാകാറുണ്ട്. എന്നാൽ കാലക്രമേണ ഇതു പഴകുകയും ഗന്ധം ഇല്ലാതാവുകയും ചെയ്യുന്നു. നല്ല ഗന്ധം മാറി ദുർഗന്ധം ഉണ്ടായാൽ സുഗന്ധവ്യഞ്ജനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
3. ഘടനയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
ഈർപ്പം ഉണ്ടാകുമ്പോൾ സുഗന്ധവ്യഞ്ജനത്തിന്റെ ഘടനയിലും മാറ്റങ്ങൾ സംഭവിക്കുന്നു. മഴക്കാലത്താണ് ഇത്തരത്തിൽ സംഭവിക്കാറുള്ളത്. ഈർപ്പം ഉണ്ടാകുമ്പോൾ ഇവ കട്ടപ്പിടിക്കുകയും രുചി നഷ്ടപ്പെടുകയും ചെയ്യുന്നു.
4. രുചിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ
നല്ല സുഗന്ധവും രുചിയും അടങ്ങിയതാണ് സുഗന്ധവ്യഞ്ജനങ്ങൾ. എന്നാൽ പഴക്കം ഉണ്ടാകുമ്പോൾ രുചിയിലും മാറ്റങ്ങൾ സംഭവിക്കുന്നു. ഇതു ഭക്ഷണത്തിൽ ചേർക്കുന്നത് ഒഴിവാക്കാം.
5. ദീർഘകാലം സൂക്ഷിക്കുമ്പോൾ
പൊടിച്ചുവെച്ച സുഗന്ധവ്യഞ്ജനങ്ങൾ ദീർഘകാലം ഉപയോഗിക്കാൻ സാധിക്കും. എന്നാൽ ഘടനയിലും രുചിയിലും മാറ്റങ്ങൾ ഉണ്ടായാൽ പിന്നീടിത് ഉപയോഗിക്കാൻ പാടില്ല. ഇടയ്ക്കിടെ ഇവ പരിശോധിച്ചത് കേടായിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.