മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Aug 03, 2025, 11:06 AM IST
Mango

Synopsis

മാങ്ങ പഴുതിട്ടില്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ചൂട് ലഭിച്ചാൽ മാത്രമേ പച്ച മാങ്ങ പഴുക്കുകയുള്ളൂ. പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മാങ്ങ കേടുവരാൻ കാരണമാകുന്നു.

മാങ്ങ കഴിക്കാൻ ഇഷ്ടമില്ലാത്തവർ ആരും ഉണ്ടാവില്ല. ജ്യൂസായും അല്ലാതെയും മാങ്ങ കഴിക്കാറുണ്ട്. എന്നാൽ അധിക ദിവസം മാങ്ങ കേടുവരാതെ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. വാങ്ങി രണ്ട് ദിവസം കഴിയുമ്പോഴേക്കും മാങ്ങ കേടായി തുടങ്ങും. പലർക്കും ഇപ്പോഴും മാങ്ങ എങ്ങനെ സൂക്ഷിക്കണമെന്ന് അറിയാത്ത സാഹചര്യമുണ്ട്. മാങ്ങ കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്യൂ.

പഴുക്കാത്ത മാങ്ങ

മാങ്ങ പഴുതിട്ടില്ലെങ്കിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ചൂട് ലഭിച്ചാൽ മാത്രമേ പച്ച മാങ്ങ പഴുക്കുകയുള്ളൂ. പഴുക്കുന്നതിന് മുമ്പ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് മാങ്ങ കേടുവരാൻ കാരണമാകുന്നു. നല്ല വായുസഞ്ചാരമുള്ള അധികം ചൂടിലാത്ത സ്ഥലങ്ങൾ മാങ്ങ സൂക്ഷിക്കാൻ തെരഞ്ഞെടുക്കാം. മൃദുലമായ തുണിയിലോ പേപ്പറിലോ മാങ്ങ സൂക്ഷിക്കാവുന്നതാണ്.

പഴുത്ത മാങ്ങ

മാങ്ങ പഴുത്ത് തുടങ്ങിയാൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് മാങ്ങ അമിതമായി പഴുക്കുന്നത് തടയുന്നു. ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന മാങ്ങ 7 ദിവസത്തോളം കേടുവരാതെ ഇരിക്കും. അതേസമയം വായുകടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് വായുസഞ്ചാരത്തെ തടയുകയും മാങ്ങ പെട്ടെന്ന് കേടായിപ്പോകാനും കാരണമാകുന്നു.

മുറിച്ച മാങ്ങ

ഒരിക്കൽ മാങ്ങ മുറിച്ചുകഴിഞ്ഞാൽ പിന്നീട് വായു സമ്പർക്കം ഉണ്ടാവുകയും ഇത് മാങ്ങ കേടുവരാൻ കാരണമാവുകയും ചെയ്യുന്നു. രുചി നഷ്ടപ്പെടാനും ഇത് കാരണമാകാറുണ്ട്. കുറച്ച് നാരങ്ങ നീര് മാങ്ങയിൽ തളിച്ചാൽ കേടുവരുന്നത് തടയാൻ സാധിക്കും. വൃത്തിയുള്ള വായുകടക്കാത്ത പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് എത്രദിവസം വരെയും മാങ്ങ കേടുവരാതിരിക്കാൻ സഹായിക്കുന്നു.

ദീർഘകാലം കേടുവരാതിരിക്കാൻ

മാങ്ങ ദീർഘകാലം കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി. മാങ്ങയുടെ ഞെട്ട്, പേപ്പർ ടവൽ ഉപയോഗിച്ച് നന്നായി പൊതിയണം. ഇത് ഈർപ്പത്തെ ആഗിരണം ചെയ്യുന്നത് തടയുകയും മാങ്ങ കേടുവരാതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നു. അധികം ചൂടും ഈർപ്പവും ഇല്ലാത്ത, നല്ല വായുസഞ്ചാരമുള്ള സ്ഥലത്ത് സൂക്ഷിക്കാവുന്നതാണ്. ഫ്രിഡ്ജിന് പുറത്താണ് മാങ്ങ സൂക്ഷിക്കുന്നതെങ്കിൽ രണ്ട് ദിവസം കൂടുമ്പോൾ പേപ്പർ ടവൽ മാറ്റാൻ ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

ആഴ്ചകളോളം വീട് പൂട്ടിയിടുന്നതിന് മുമ്പ് നിർബന്ധമായും അടുക്കളയിൽ ചെയ്യേണ്ട 4 കാര്യങ്ങൾ
വീട് വൃത്തിയാക്കാൻ രാസവസ്തുക്കൾ വേണ്ട; ഈ സുഗന്ധതൈലങ്ങൾ ഉപയോഗിക്കൂ