
മുറിയിലും ഹാളിലും മാത്രമല്ല അടുക്കളയിലും ചെടികൾ വയ്ക്കാൻ പറ്റും. വിഷാംശം ഇല്ലാത്ത ചെടിയാണെങ്കിൽ അവ നിങ്ങളുടെ ചുറ്റുമുള്ള വായുവിനെ ശുദ്ധീകരിക്കുകയും പ്രകാശവും ഭംഗിയും നിങ്ങളുടെ അടുക്കളയ്ക്ക് നൽകുകയും ചെയ്യുന്നു. എന്നാൽ വീടിനുള്ളിൽ വയ്ക്കാൻ സാധിക്കുന്ന എല്ലാ തരം ചെടികളും അടുക്കളയിൽ വയ്ക്കാൻ സാധിക്കില്ല. ഓരോ ചെടികളുടെയും സ്വഭാവം അനുസരിച്ച് വേണം ചെടികൾ വയ്ക്കേണ്ടത്. അടുക്കളയിൽ വയ്ക്കാൻ സാധിക്കുന്ന ചെടികൾ ഏതൊക്കെയെന്ന് പരിചയപ്പെടാം.
പോത്തോസ്
എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഒന്നാണ് പോത്തോസ്. ഏത് തരം സാഹചര്യത്തിലും ഇവ വളരാറുണ്ട്. വരൾച്ചയെ പ്രതിരോധിക്കാൻ സാധിക്കുന്നതുകൊണ്ട് തന്നെ അധികമായി വെള്ളത്തിന്റെ ആവശ്യം വരുന്നില്ല. പോത്തോസ് ഹാങ് ചെയ്ത് ഇടാൻ സാധിക്കുന്നതുകൊണ്ട് തന്നെ ഒരുപാട് സ്പെയ്സിന്റെ ആവശ്യവും വരുന്നില്ല. എന്നാൽ വലിയതോതിലുള്ള പ്രകാശം ഇതിന് ആവശ്യമാണ്.
ഫിലോഡെൻഡ്രോൺ
വളരെ ചെറിയ രീതിയിൽ മാത്രമാണ് ഫിലോഡെൻഡ്രോണുകൾക്ക് പരിപാലനം ആവശ്യമായി വരുന്നത്. ഹാങ്ങ് ചെയ്ത് ഇടാൻ സാധിക്കുന്ന ചെടിയാണിത്. വായുവിനെ ശുദ്ധീകരിക്കാൻ ശേഷിയുള്ള ഇവ പല ആകൃതിയിലും നിറത്തിലും ലഭ്യമാണ്. നേരിട്ട് വെളിച്ചമടിക്കാത്ത വിധത്തിലാണ് ഫിലോഡെൻഡ്രോൺ വയ്ക്കേണ്ടത്.
ഔഷധസസ്യങ്ങൾ
വീട്ടിൽ വളർത്തുന്ന ഔഷധസസ്യങ്ങൾ ഉപയോഗിച്ച് പാചകം ചെയ്യുന്നതിനേക്കാൾ മികച്ചതായി മറ്റൊന്നുമില്ലെന്ന് തന്നെ പറയാം. അടുക്കളയിൽ നേരിട്ട് സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് വെച്ചാൽ ഔഷധസസ്യങ്ങൾ എളുപ്പത്തിൽ വളരും. മിന്റ്, റോസ്മേരി തുടങ്ങിയ ചെടികൾ വളർത്താവുന്നതാണ്.
സ്പൈഡർ പ്ലാന്റ്
വീട്ടുചെടികളിൽ എളുപ്പത്തിൽ പരിപാലിക്കാൻ കഴിയുന്ന ഒന്നാണ് സ്പൈഡർ പ്ലാന്റ്. ഹാങ്ങ് ചെയ്ത് ഇടാൻ കഴിയുന്നത് കൊണ്ട് തന്നെ അടുക്കളയിൽ അധിക സ്ഥലത്തിന്റെ ആവശ്യം വരുന്നില്ല. അതേസമയം നേരിട്ട് വെളിച്ചമടിക്കാത്ത സ്ഥലത്ത് വേണം ഇത് വയ്ക്കേണ്ടത്. വെളിച്ചം നേരിട്ടടിച്ചാൽ ഇതിലെ ഇലകൾ കരിഞ്ഞുപോകാൻ സാധ്യതയുണ്ട്.
കോഫി പ്ലാന്റ്
നിങ്ങൾ ഒരു കോഫി ലവർ ആണെങ്കിലും അല്ലെങ്കിലും കോഫി ചെടികൾ നിങ്ങളുടെ അടുക്കളയെ കൂടുതൽ ആകർഷകമാക്കുന്നു. കോഫി പ്ലാന്റിൽ നിന്നും നിങ്ങൾക്ക് കോഫി ലഭിച്ചില്ലെങ്കിലും അതിന്റെ തിളക്കമുള്ള ഇലകൾ അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു. വെളിച്ചം നേരിട്ടടിക്കാത്ത സ്ഥലത്തായിരിക്കണം കോഫി പ്ലാന്റ് വയ്ക്കേണ്ടത്. കൂടാതെ നിരന്തരമായി വെള്ളം ഒഴിച്ചുകൊടുക്കുകയും വേണം.
ചിക്കൻ വൃത്തിയാക്കാൻ ഇതാ 5 എളുപ്പ വഴികൾ