ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് പാൻ കേടുവരുകയും ചെയ്യും.കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.
കാസ്റ്റ് അയൺ പാൻ ഉപയോഗിച്ച് പാചകം ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ പെട്ടെന്ന് പാൻ കേടുവരുകയും ചെയ്യും. കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുമ്പോൾ ഒഴിവാക്കേണ്ട അബദ്ധങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
1.ഉപയോഗം ശേഷം കഴുകാതിരിക്കുന്നത്
ഓരോ ഉപയോഗം കഴിയുമ്പോഴും കാസ്റ്റ് അയൺ പാൻ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇല്ലെങ്കിൽ അതിൽ ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്.
2. ഈർപ്പം തങ്ങി നിൽക്കുന്നത്
കഴുകിയതിന് ശേഷം ഈർപ്പം തങ്ങി നിൽക്കുന്നത് പാനിന് കേടുപാടുകൾ ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ കഴുകിയതിന് ശേഷം നന്നായി ഉണക്കാൻ ശ്രദ്ധിക്കണം. അതേസമയം ഈർപ്പമുള്ള സ്ഥലങ്ങളിൽ ഇത് സൂക്ഷിക്കാനും പാടില്ല.
3. രാസവസ്തുക്കൾ അടങ്ങിയ ക്ലീനർ
രാസവസ്തുക്കൾ അടങ്ങിയ ക്ലീനറുകൾ ഉപയോഗിച്ച് കാസ്റ്റ് അയൺ പാൻ വൃത്തിയാക്കുന്നത് ഒഴിവാക്കാം. ഇത് പാൻ പെട്ടെന്ന് കേടുവരാൻ കാരണമാകും. അതേസമയം കഠിനമായ സ്‌ക്രബറുകൾ ഉപയോഗിക്കുന്നതും പൂർണമായും ഒഴിവാക്കേണ്ടതുണ്ട്.
4. വെള്ളത്തിൽ മുക്കിവെയ്ക്കുന്നത്
ഉപയോഗ ശേഷം വൃത്തിയാക്കുന്നതിന് വേണ്ടി കാസ്റ്റ് അയൺ പാൻ വെള്ളത്തിൽ മുക്കി വെയ്‌ക്കേണ്ടതില്ല. ഈർപ്പം തങ്ങി നിൽക്കുന്നത് പാൻ പെട്ടെന്ന് നശിക്കാൻ കാരണമാകുന്നു.


