പച്ചക്കറിത്തോട്ടത്തിൽ നിർബന്ധമായും വളർത്തേണ്ട 8 മികച്ച ഔഷധ സസ്യങ്ങൾ

Published : Mar 01, 2025, 06:53 PM IST
പച്ചക്കറിത്തോട്ടത്തിൽ നിർബന്ധമായും വളർത്തേണ്ട 8 മികച്ച ഔഷധ സസ്യങ്ങൾ

Synopsis

വീട്ടിൽ ചെറിയ രീതിയിലെങ്കിലും അടുക്കള തോട്ടം ഒരുക്കാത്തവർ വളരെ കുറവായിരിക്കും. ഔഷധ സസ്യങ്ങൾ തുടങ്ങി പലതരത്തിലുള്ള സസ്യങ്ങൾ നമ്മുടെ അടുക്കള തോട്ടത്തിൽ ഉണ്ട്.

വീട്ടിൽ ചെറിയ രീതിയിലെങ്കിലും അടുക്കള തോട്ടം ഒരുക്കാത്തവർ വളരെ കുറവായിരിക്കും. ഔഷധ സസ്യങ്ങൾ തുടങ്ങി പലതരത്തിലുള്ള സസ്യങ്ങൾ നമ്മുടെ അടുക്കള തോട്ടത്തിൽ ഉണ്ട്. എന്നാൽ ഈ ഭക്ഷ്യ യോഗ്യമായ സസ്യങ്ങൾ നിങ്ങളുടെ വീടുകളിൽ ഇല്ലെങ്കിൽ തീർച്ചയായും ഇവ നട്ടുപിടിപ്പിക്കണം. അവ ഏതൊക്കെയെന്ന് പരിചയപ്പെടാം.

പുതിന  

ഏതൊരു വീട്ടിലും നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്നാണ് പുതിന. ചായ, സോസ്, മധുരപലഹാരങ്ങൾ എന്നിവയ്ക്ക് കൂടുതൽ സ്വാദിനും നല്ല ഗന്ധത്തിനും വേണ്ടി ചേർക്കുന്നവയാണ് ഇത്. പുതിന നിങ്ങളുടെ ദഹനശേഷി വർദ്ധിപ്പിക്കുകയും, വയറ് വീർക്കുന്നത് തടയുകയും ചെയ്യുന്നൂ. 

തുളസി

വീടുകളിൽ സാധാരണമായി വളർത്തുന്നവയാണ് തുളസി ചെടികൾ. ഇതിന് നിരവധി ഗുണങ്ങളാണുള്ളത്. ഇത് നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധത്തെ വർധിപ്പിക്കുകയും, ചുമ ശമിക്കുവാനും, ദഹനശേഷി വർധിപ്പിക്കുകയും ചെയ്യുന്നൂ. 

ഇഞ്ചിപ്പുല്ല് 

സൂര്യപ്രകാശമുള്ള സ്ഥലങ്ങളിൽ വേഗത്തിൽ വളരുന്നതും ഏറെ ശ്രദ്ധേയമായതും സുഗന്ധമുള്ള സസ്യവുമാണ് ഇഞ്ചിപ്പുല്ല്. ഇത് ചായ, സൂപ് തുടങ്ങി തായ് വിഭവങ്ങളിലും ഉപയോഗിക്കാറുണ്ട്. ഇഞ്ചിപ്പുല്ല് ചെറുപ്രാണികളെ പ്രതിരോധിക്കാൻ സഹായിക്കുന്നൂ.   

മധുര തുളസി 

പോഷകങ്ങൾ നിറഞ്ഞ ഇതിന്റെ സുഗന്ധമുള്ള ഇലകൾ സ്വാദിന് വേണ്ടി സാലഡുകൾ, ഐസ്ക്രീം എന്നിവയിൽ ചേർക്കാറുണ്ട്. ഭക്ഷണങ്ങൾ അലങ്കരിക്കാനും ഇവ ഉപയോഗിക്കാറുണ്ട്. ഇത് എളുപ്പത്തിൽ വളർത്താൻ കഴിയുന്ന ഔഷധ സസ്യമാണ്.  

ഗിലോയ്

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന, ഗുണങ്ങൾക്ക് പേരുകേട്ടവയാണ് ഗിലോയ്. സൂര്യപ്രകാശത്തിൽ നന്നായി വളരുന്ന ഈ സസ്യത്തിന് ചെറിയ രീതിയുള്ള പരിപാലനം മാത്രമാണ് ആവശ്യം. ഇതിന് പനിയെ പ്രതിരോധിക്കാനും, ശരീരത്തിന്റെ പ്രതിരോധശേഷിയെ വർദ്ധിപ്പിക്കുവാനും സാധിക്കും. 

കറിവേപ്പില 

പരിപ്പിനും സാമ്പാറിനും തുടങ്ങി എല്ലാ ഭക്ഷണ സാധനങ്ങളിലും ചേർക്കാറുള്ളതാണ് കറിവേപ്പില. അയൺ, ആന്റിഓക്സിഡന്റ്സ് എന്നിവകൊണ്ട് സമ്പുഷ്ടമാണ് കറിവേപ്പില. 

ഗ്രാമ്പു 

വെറുമൊരു സുഗന്ധ വ്യഞ്ജനമല്ല ഗ്രാമ്പു. പ്രകൃതിദത്തമായ ഒരു ആന്റിസെപ്റ്റിക് കൂടെയാണ് ഇത്. ഗ്രാമ്പുവിന് ശരീരത്തിലെ വിഷാംശത്തെ നീക്കം ചെയ്യുവാനും ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുവാനും സാധിക്കും.  

ഇനി പാൽ അടിയിൽ പിടിച്ചാലും സ്വാദ് മാറില്ല; ഇതാ ചില പൊടിക്കൈകൾ

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്