ഇനി ഉപയോഗം കഴിഞ്ഞ തേയിലപ്പൊടി കളയേണ്ടി വരില്ല; ഇങ്ങനെ ചെയ്യൂ 

Published : Mar 01, 2025, 03:29 PM IST
ഇനി ഉപയോഗം കഴിഞ്ഞ തേയിലപ്പൊടി കളയേണ്ടി വരില്ല; ഇങ്ങനെ ചെയ്യൂ 

Synopsis

ഒരു ദിവസം തന്നെ പലതവണകളിലായി നമ്മൾ ചായ കുടിക്കാറുണ്ട്. ചായ ഇട്ടതിനുശേഷം തേയിലപ്പൊടി കളയാറാണ് പതിവ്. എന്നാൽ ഇനി തേയിലക്കൊത്ത് നിങ്ങൾ കളയരുത്.

ഒരു ദിവസം തന്നെ പലതവണകളിലായി നമ്മൾ ചായ കുടിക്കാറുണ്ട്. ചായ ഇട്ടതിനുശേഷം തേയിലപ്പൊടി കളയാറാണ് പതിവ്. എന്നാൽ ഇനി തേയിലക്കൊത്ത് നിങ്ങൾ കളയരുത്. പാചകം മുതൽ വൃത്തിയാക്കൽ വരെ നിരവധി ഉപയോഗങ്ങളാണ് തേയിലക്കുള്ളത്. അവ എന്തൊക്കെയെന്ന് അറിയാം.

സാലഡ് 

സാലഡിൽ ചായ പൊടി ഇടുന്നത് കൂടുതൽ രുചി നൽകും. കേൾക്കുമ്പോൾ കൗതുകം തോന്നാം എന്നാൽ ഇതിന് ഇങ്ങനെയും ഉപയോഗങ്ങളുണ്ട്. സാലഡിൽ ഇവ നേരിട്ട് ഇടാവുന്നതാണ്. ചായ പൊടി ഉപയോഗിക്കുമ്പോൾ ചായ ഇട്ട അതേ ദിവസത്തെ തന്നെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. അതേസമയം കുറച്ച് മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. 

അച്ചാർ 

ഉപയോഗിച്ച തേയില പൊടി അച്ചാറായും ഉപയോഗിക്കാൻ സാധിക്കും. തേയിലക്കൊപ്പം എണ്ണ, നാരങ്ങാ നീര്, ഉപ്പ് എന്നിവ ചേർത്ത് ജാറിലാക്കി സൂക്ഷിക്കണം. ഒരാഴ്ചയോളം അങ്ങനെ വെച്ചതിന് ശേഷം ഇത് ഉപയോഗിക്കാവുന്നതാണ്.

വൃത്തിയാക്കാം 

അടുക്കള വൃത്തിയാക്കാനും ഉപയോഗിച്ച തേയില പൊടികൊണ്ട് സാധിക്കും. നനവുള്ള തേയില പൊടി അടുക്കളയിൽ വൃത്തിയാക്കേണ്ട ഭാഗങ്ങളിൽ ഇട്ടതിന് ശേഷം ഉരച്ച് കഴുകുക. ഇത് അഴുക്ക്, കറ, ദുർഗന്ധം എന്നിവയെ എളുപ്പത്തിൽ നീക്കം ചെയ്യും. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന പാത്രങ്ങളും ഇങ്ങനെ വൃത്തിയാക്കാവുന്നതാണ്.

ഫ്രിഡ്ജിലെ ദുർഗന്ധം 

അടുക്കള വൃത്തിയാക്കാൻ മാത്രമല്ല തേയില പൊടി ഉപയോഗിച്ച് ഫ്രിഡ്ജിലെ ദുർഗന്ധം അകറ്റാനും സാധിക്കും. ഉപയോഗിച്ച തേയില പൊടി ഉണക്കിയതിന് ശേഷം ഒരു തുണിയിൽ പൊതിഞ്ഞ് ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുക. ഇത് ഫ്രിഡ്ജിനുള്ളിലെ ദുർഗന്ധത്തെ വലിച്ചെടുക്കും. ഇത്തരത്തിൽ മൈക്രോവേവ്, ഓവൻ എന്നിവയിലെ ദുർഗന്ധത്തെയും നീക്കം ചെയ്യാൻ സാധിക്കും.

അടുക്കളയിൽ പ്രചാരമേറി എയർ ഫ്രയർ; കാരണം ഇതാണ്

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്