ഈ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

Published : May 16, 2025, 05:47 PM IST
ഈ വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യുന്നുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം 

Synopsis

വസ്ത്രങ്ങൾ കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ പരിപാലിക്കേണ്ടതും പ്രധാനമാണ്. ഓരോ വസ്ത്രത്തിന്റെ പിൻഭാഗത്തും എങ്ങനെയാണ് വൃത്തിയാക്കേണ്ടത് എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും.

വസ്ത്രങ്ങൾ എപ്പോഴും പുത്തനായിരിക്കാൻ ആഗ്രഹിക്കുന്നവരാണ് നമ്മൾ. ഓരോ വസ്ത്രവും വ്യത്യസ്തമായ മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ വസ്ത്രങ്ങൾ കേടുപാടുകൾ സംഭവിക്കാത്ത വിധത്തിൽ പരിപാലിക്കേണ്ടതും പ്രധാനമാണ്. ഓരോ വസ്ത്രത്തിന്റെ പിൻഭാഗത്തും എങ്ങനെയാണ് വൃത്തിയാക്കേണ്ടത് എന്നതിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടാകും. ഈ വസ്ത്രങ്ങൾ നിങ്ങൾ ഡ്രൈ ക്ലീൻ ചെയ്യുന്നുണ്ടോ എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ പോകരുത്.

1. മോടികൂടിയ വസ്ത്രങ്ങൾ 

നിരവധി വർക്കുകളും, സ്റ്റോണും, ബീഡ്‌സുമൊക്കെ ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യാൻ പാടില്ല. ഡ്രൈ ക്ലീൻ ചെയ്യുമ്പോൾ ഈ വസ്ത്രങ്ങളുടെ നിറം മങ്ങുകയും വസ്ത്രത്തിന്റെ മോഡി കുറയുകയും ചെയ്യുന്നു. 

2. സിൽക്ക് വസ്ത്രങ്ങൾ 

സിൽക്ക് പോലുള്ള വസ്ത്രങ്ങളും ഡ്രൈ ക്ലീൻ ചെയ്യാൻ പാടുള്ളതല്ല. ഇത് ചെറിയ തോതിൽ സോപ്പ് പൊടി ഉപയോഗിച്ച് കൈ കൊണ്ട് തന്നെ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും. സിൽക്ക് വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്താൽ വസ്ത്രത്തിന്റെ പകിട്ട് നഷ്ടപ്പെടുന്നു. 

3. കോട്ടൺ ഷർട്ട് 

കോട്ടൺ ഷർട്ടുകൾ ഡ്രൈ ക്ലീൻ ചെയ്താൽ അവയുടെ ഭംഗി നഷ്ടപ്പെടുന്നു. ഇത്തരം വസ്ത്രങ്ങൾ ഡ്രൈ ക്ലീൻ ചെയ്യുമ്പോൾ വൃത്തിയാകുന്നതിന് പകരം കേടുപാടുകൾ സംഭവിക്കുകയാണ് ചെയ്യുന്നത്. അലക്കിയതിന് ശേഷം ചൂട് വെള്ളത്തിൽ കഴുകിയാൽ ദുർഗന്ധവും ചുരുക്കും മാറുന്നു. 

4. ഡെനിം 

ജീൻസ്‌ എപ്പോഴും നമ്മൾ കഴുകാറില്ല. കുറഞ്ഞത് 5 തവണയെങ്കിലും ഉപയോഗിച്ചിട്ടെ നമ്മൾ ഇത് കഴുകാറുള്ളു. എന്നാൽ കഴുകുമ്പോൾ ഒരിക്കലും ഡ്രൈ ക്ലീൻ ചെയ്യരുത്. ഇത് ജീൻസിന് കേടുപാടുകൾ വരുത്തുന്നു. പകരം സോപ്പ് പൊടി ഉപയോഗിച്ച് തണുത്ത വെള്ളത്തിൽ ജീൻസ് കഴുകിയെടുക്കണം. 

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്