ഈ 4 ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാലുടൻ അൺപ്ലഗ് ചെയ്‌തോളൂ

Published : May 16, 2025, 03:04 PM IST
ഈ 4 ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാലുടൻ അൺപ്ലഗ് ചെയ്‌തോളൂ

Synopsis

ഉപയോഗം കഴിഞ്ഞതിന് ശേഷം ഉപകരണങ്ങൾ മറക്കാതെ അൺ പ്ലഗ് ചെയ്താൽ ഇതിന് ഒരുപരിധിവരെ പരിഹാരം കാണാൻ സാധിക്കും. ഈ ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാൽ ഉടൻ അൺ പ്ലഗ് ചെയ്തോളു

വൈദ്യുതി ഉപയോഗിക്കുമ്പോൾ ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ അമിതമായ വൈദ്യുതി ചാർജ് കുറക്കാൻ സാധിക്കും. ഉപയോഗം കഴിഞ്ഞതിന് ശേഷം ഉപകരണങ്ങൾ മറക്കാതെ അൺ പ്ലഗ് ചെയ്താൽ ഇതിന് ഒരുപരിധിവരെ പരിഹാരം കാണാൻ സാധിക്കും. ഈ ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാൽ ഉടൻ അൺ പ്ലഗ് ചെയ്തോളു. 

അടുക്കള ഉപകരണങ്ങൾ 

അടുക്കളയിൽ ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളും ചെറുതാണ്. എയർ ഫ്രയർ, കോഫി മെഷീൻ, കെറ്റിൽ തുടങ്ങിയ ചെറിയ ഉപകരണങ്ങൾ ഉപയോഗം കഴിഞ്ഞാൽ ഉടനെ അൺ പ്ലഗ് ചെയ്യണം. ഉപയോഗം കഴിഞ്ഞതിന് ശേഷം ഓഫ് ചെയ്ത് വെച്ചാലും ഇതിൽ നിന്നും ഊർജ്ജം ഉണ്ടാകുന്നു. അതിനാൽ തന്നെ ഉപയോഗം കഴിഞ്ഞാൽ ഇത്തരം ഉപകരണങ്ങൾ അൺ പ്ലഗ് ചെയ്യുകതന്നെ വേണം.

സ്മാർട്ട് ഉപകരണങ്ങൾ 

എല്ലാ വീടുകളിലും ഇന്ന് സ്മാർട്ട് ഉപകരണങ്ങൾ ഉണ്ട്. സ്മാർട്ട് ഉപകരണങ്ങൾ ആയതുകൊണ്ട് തന്നെ അതിന്റെ പ്രവർത്തനങ്ങളും മികച്ചതാണ്. കൂടുതൽ ഊർജ്ജം ആവശ്യമായി വരുന്നതുകൊണ്ട് ഉപയോഗം കഴിഞ്ഞാൽ അൺ പ്ലഗ് ചെയ്യാൻ മറക്കരുത്. 

ലൈറ്റുകൾ 

പുറത്തേക്ക് പോകുമ്പോൾ നമ്മൾ ലൈറ്റുകൾ ഓഫ് ചെയ്ത് പോകാറുണ്ട്. എന്നാൽ വീട്ടിൽ നിൽക്കുമ്പോൾ ഉപയോഗം ഇല്ലെങ്കിൽ പോലും ലൈറ്റുകളും ഫാനുകളും ഓഫ് ചെയ്യാറില്ല. ആവശ്യമില്ലാത്ത സമയങ്ങളിൽ ഇത്തരം ഉപകരണങ്ങൾ ഓഫ് ചെയ്യാൻ മറക്കരുത്. 

എയർ പ്യൂരിഫയർ 

ഫാനുകൾക്ക് പകരം എയർ പ്യൂരിഫയറുകളാണ് ഇന്ന് പലരും ഉപയോഗിക്കുന്നത്. എന്നാൽ എപ്പോഴും ഇത് ഉപയോഗിച്ചാൽ വൈദ്യുതി ചാർജ് കൂടാൻ കാരണമാകുന്നു. അതിനാൽ തന്നെ ഉപയോഗമില്ലാത്ത സമയങ്ങളിൽ ഫാനുകളും എയർ പ്യൂരിഫയറും ഓഫ് ചെയ്യേണ്ടത് പ്രധാനമാണ്.    

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്