വീട് വെക്കാൻ പോവുകയാണോ നിങ്ങൾ? വാസ്തു ദോഷം ഇല്ലെന്ന് ഉറപ്പിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം 

Published : Feb 07, 2025, 04:47 PM IST
വീട് വെക്കാൻ പോവുകയാണോ നിങ്ങൾ? വാസ്തു ദോഷം ഇല്ലെന്ന് ഉറപ്പിക്കാൻ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കാം 

Synopsis

വീടുകളുടെ നിർമാണവും താമസവും ബന്ധപ്പെട്ടുകൊണ്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന്. ചിലർക്ക് ഇക്കാര്യങ്ങളിൽ വിശ്വാസം വളരെ കൂടുതലാണ്.  എന്നാൽ മറ്റു ചിലർക്ക് തീരെയും വിശ്വാസങ്ങൾ ഉണ്ടാവാറുമില്ല

വീടുകളുടെ നിർമാണവും താമസവും ബന്ധപ്പെട്ടുകൊണ്ട് നിരവധി വിശ്വാസങ്ങൾ നിലനിൽക്കുന്നുണ്ടെന്ന്. ചിലർക്ക് ഇക്കാര്യങ്ങളിൽ വിശ്വാസം വളരെ കൂടുതലാണ്.  എന്നാൽ മറ്റു ചിലർക്ക് തീരെയും വിശ്വാസങ്ങൾ ഉണ്ടാവാറുമില്ല. വാസ്തുവിൽ വിശ്വസിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം. പുതിയതായി വീട് നിർമിക്കുവാനോ പുതിയ വീട്ടിലേക്ക് മാറുവാനോ ഒരുങ്ങുന്നവർ വാസ്തു ദോഷങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം. വീട് നിർമിക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തൊക്കെയെന്ന് അറിയാം.

വീട് നിർമിക്കാൻ തിരഞ്ഞെടുക്കുന്ന സ്ഥലം: ഒരു വീട് നിർമിക്കാൻ ഒരുങ്ങുമ്പോൾ ആദ്യം നോക്കുന്നത് സ്ഥലമാണ്. നമ്മുടെ സൗകര്യങ്ങൾക്കനുസരിച്ച് പറ്റിയ സ്ഥലമാണ് തിരഞ്ഞെടുക്കേണ്ടത്. എന്നാൽ സ്ഥലങ്ങളുടെ വാസ്തു കൂടെ നോക്കിവേണം തിരഞ്ഞെടുക്കാൻ. സൈറ്റ് ഓറിയന്റേഷൻ, മണ്ണിന്റെ സ്വഭാവം, സ്ഥലത്തിന്റെ മൊത്തത്തിലുള്ള രൂപം തുടങ്ങിയവ വ്യക്തമായി മനസിലാക്കണം.

പ്രധാന കവാടം: വീടിന്റെ പ്രധാന കവാടം എപ്പോഴും വടക്കിലേക്കോ, കിഴക്കിലേക്കോ അല്ലെങ്കിൽ വടക്ക്-കിഴക്ക് ദിശയിലേക്കോ ആയിരിക്കണം ഉണ്ടാവേണ്ടത്. നല്ല ഗുണമുള്ള തടികൾ ഉപയോഗിച്ച് വേണം കവാടം നിർമിക്കേണ്ടത്. 

പൂജ മുറി: കിഴക്കോ അല്ലെങ്കിൽ വടക്ക്- കിഴക്കോ ആണ് പൂജ മുറികൾക്ക് നിർമിക്കാൻ ഏറ്റവും ഉചിതമായ ദിശ. മെഴുകുതിരികളോ, ചന്ദന തിരികളോ വെച്ച് പ്രാർത്ഥന മുറികൾ കൂടുതൽ ഭംഗിയാക്കാം.

കിടപ്പു മുറി: തെക്ക്-പടിഞ്ഞാറ് ദിശയിലേക്ക് മുറികൾ നിർമിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തിനും ഐശ്വര്യത്തിനും ഗുണം ചെയ്യും. മുറിയിലെ തെക്ക്- പടിഞ്ഞാറ് മൂലയിൽ കിടക്ക ഇടുന്നതാണ് ഉചിതം. കിടക്കക്ക് മുന്നിൽ കണ്ണാടിയോ ടിവിയോ വെക്കാൻ പാടില്ല. 

വീട്ടിൽ ഒന്നിലധികം വളർത്തുമൃഗങ്ങൾ ഉള്ളവരാണോ നിങ്ങൾ? എന്നാൽ ഇതൊക്കെ ശ്രദ്ധിച്ചിരിക്കണം

PREV
Read more Articles on
click me!

Recommended Stories

കൊതുകിനെ തുരത്താൻ വീട്ടിൽ വളർത്തേണ്ട ചെടികൾ ഇതാണ്
വീടിനുള്ളിലെ ദുർഗന്ധം അകറ്റാൻ നിർബന്ധമായും വളർത്തേണ്ട 7 ഇൻഡോർ ചെടികൾ