
മധുരം കൂട്ടിയും കുറച്ചും ഉപയോഗിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പഞ്ചസാരക്ക് പകരം മറ്റൊരു ബദൽമാർഗ്ഗം സ്വീകരിച്ചാൽ എങ്ങനെയുണ്ടാകും. ഇനി മുതൽ വീട്ടിൽ പഞ്ചസാര വേണ്ട, പകരം ശർക്കര ഉപയോഗിച്ച് നോക്കൂ. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
പോഷകഗുണങ്ങൾ
ശുദ്ധീകരിച്ച പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി ശർക്കര ഉപയോഗിക്കുന്നത് നല്ലതാണ്. പോഷകങ്ങൾകൊണ്ട് സമ്പുഷ്ടമാണ് ശർക്കര. കാരണം ഇതിൽ അയൺ, മഗ്‌നീഷ്യം, പൊട്ടാസിയം, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. മധുരത്തിനൊപ്പം പോഷക ഗുണങ്ങൾ ലഭിക്കാനും ഇത് സഹായിക്കുന്നു.
പ്രതിരോധ ശേഷി കൂട്ടുന്നു
ശർക്കരയിൽ ആന്റിഓക്സിഡന്റ്സും മിനറൽസും അടങ്ങിട്ടിയുണ്ട്. ഇത് പ്രതിരോധ ശേഷിയെ വർധിപ്പിക്കുകയും ശരീരത്തിലെ അണുബാധക്കെതിരെ പ്രതിരോധം തീർക്കുകയും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ദഹന ശേഷി വർധിപ്പിക്കുന്നു
ഭക്ഷണം കഴിച്ചതിന് ശേഷം ചെറിയ അളവിൽ ശർക്കര കഴിക്കുന്നത് ദഹനത്തിന് നല്ലതാണ്. വയർ വീർക്കൽ, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളെ ഇത് തടയുകയും ചെയ്യുന്നു.
കരളിനെ വിഷമുക്തമാക്കാൻ സഹായിക്കുന്നു
ഒരു ക്ലീനിങ് ഏജന്റിനെ പോലെയാണ് ചില സമയങ്ങളിൽ ശർക്കര പ്രവർത്തിക്കുന്നത്. ശരീരത്തിലുള്ള ദോഷകരമായ വിഷാംശങ്ങളെ ഇത് പുറംതള്ളുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
ശരീര താപനില നിയന്ത്രിക്കുന്നു
തണുപ്പുള്ള സമയങ്ങളിൽ ശർക്കര ശരീരത്തെ ചൂടാക്കാൻ സഹായിക്കുന്നു. കൂടാതെ ശരീരത്തിന്ന്റെ താപനില നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുന്നു. അതിനാൽ തന്നെ പഞ്ചസാരക്ക് പകരം ശർക്കര ശീലമാക്കുന്നത് നല്ലതായിരിക്കും.
സുസ്ഥിര ഊർജ്ജം നൽകുന്നു
രക്തത്തിലെ ഗ്ലുക്കോസിന്റെ അളവ് പെട്ടെന്ന് കൂടുന്നതിനും കുറയുന്നതിനും കാരണമാകുന്ന പഞ്ചസാരയിൽ നിന്ന് വ്യത്യസ്തമായി ശർക്കര പതുക്കെ ഊർജ്ജം പുറത്ത് വിടുന്നു. ഇത് ഊർജ്ജം നിലനിർത്താനും പെട്ടെന്നുള്ള ആസക്തി കുറക്കാനും സഹായിക്കുന്നു.
ശ്വസന ആരോഗ്യത്തെ പിന്തുണയ്ക്കുന്നു
ശ്വസന വ്യവസ്ഥയെ ശുദ്ധീകരിക്കാനും തൊണ്ടയിലെ അസ്വസ്ഥത ശമിപ്പിക്കാനും ആസ്മ അല്ലെങ്കിൽ ബ്രോങ്കൈറ്റിസ് പോലുള്ള പ്രശ്നങ്ങൾ തടയാനും ശർക്കര നല്ലതാണ്.