ഈ അബദ്ധങ്ങൾ മതി വീട്ടിൽ തീപിടുത്തം ഉണ്ടാകാൻ; ഇങ്ങനെ ഒരിക്കലും ചെയ്യരുത്, ശ്രദ്ധിക്കാം

Published : Jun 13, 2025, 10:49 AM IST
Fire

Synopsis

പഴയ വയറിങ് സംവിധാനങ്ങൾ നവീകരിക്കാതെ വീടുകളിൽ പുതിയ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് അപകടകരമാണ്.

ചൂട് കൂടുമ്പോൾ തീപിടുത്തത്തിനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും അമിതമായ വൈദ്യുതി പ്രവാഹം ഉണ്ടാവുകയോ ഷോർട്ട് സർക്യൂട്ട് സംഭവിക്കുകയോ ചെയ്താൽ തീപിടുത്തം ഉണ്ടാകാം. പഴയ വയറിങ് സംവിധാനങ്ങൾ നവീകരിക്കാതെ വീടുകളിൽ പുതിയ ഉപകരണങ്ങൾ വാങ്ങി ഉപയോഗിക്കുന്നത് അപകടകരമാണ്. പുതിയ ഉപകരണങ്ങൾ പ്രവർത്തിക്കുമ്പോൾ വയർ അമിതമായി ചൂടാകാനും ഉരുകി പോകാനും തീപിടിക്കാനുമൊക്കെ കാരണമാകുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

വീടിന്റെ വയറിങ് സംവിധാനങ്ങൾ നവീകരിക്കണം.

  1. അടുക്കള ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം. എൽ.പി.ജി സിലിണ്ടർ, ഗ്യാസ് പൈപ്പ് എന്നിവയുടെ സമീപത്ത് വൈദ്യുത ഉപകരണങ്ങൾ സ്ഥാപിക്കരുത്. ഷോർട്ട് സർക്യൂട്ട് ഉണ്ടായാലും ഇത് തീപിടുത്ത സാധ്യത കുറക്കുന്നു.

2. മെയിൻ പവർ സ്വിച്ച് എവിടെയാണെന്ന് അറിഞ്ഞിരിക്കണം. തീപിടുത്തമോ ഷോർട്ട് സർക്യൂട്ടോ സംഭവിച്ചാൽ പെട്ടെന്ന് പവർ സ്വിച്ച് ഓഫ് ചെയ്താൽ അപകടത്തിന്റെ വ്യാപ്തി കുറക്കാൻ സാധിക്കും.

3. മിനിയേച്ചർ സർക്യൂട്ട് ബ്രേക്കർ (എം.സി.ബി) ഉപയോഗിക്കാം. ഷോർട്ട് സർക്യൂട്ട് ഉണ്ടാകുമ്പോൾ പവർ ഓട്ടോമാറ്റിക്കലി ഓഫ് ആകാൻ ഇത് സഹായിക്കുന്നു.

ഈ അബദ്ധങ്ങൾ ഒഴിവാക്കാം

  1. വയറുകൾ കൂട്ടികുഴയ്ക്കരുത്. വ്യത്യസ്ത ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച വയറുകൾ ഒരിക്കലും യോജിപ്പിക്കരുത്. ഇത് കണക്ഷൻ അയയുന്നതിനും തീപിടുത സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു.

2. സോക്കറ്റ് ഒരിക്കലും ഓവർലോഡ് ചെയ്യരുത്. ഒരു സോക്കറ്റിൽ തന്നെ നിരവധി ഉപകരണങ്ങൾ പ്ലഗ്ഗ് ചെയ്യുന്നത് അപകടമാണ്. ആവശ്യം ഇല്ലെങ്കിൽ മൾട്ടി-പ്ലഗ്ഗ് അഡാപ്റ്ററുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഒന്നിലധികം അഡാപ്റ്ററുകൾ ഒരു ഔട്ട്ലെറ്റിലേക്ക് ഒരിക്കലും ബന്ധിപ്പിക്കരുത്.

3. വയറുകൾ എപ്പോഴും മൂടി വയ്ക്കാൻ ശ്രദ്ധിക്കണം. തുറന്നു കിടക്കുന്ന രീതിയിൽ വയറുകൾ ഇടരുത്. ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.

4. ഇലക്ട്രിക് ഉപകരണങ്ങൾ ഉപയോഗിക്കുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. സാധാരണ ഗാർഹിക പ്ലഗ്ഗുകൾ ഉപയോഗിച്ച് ഒരിക്കലും ഇലക്ട്രിക് വാഹനങ്ങൾ ചാർജ്ജ് ചെയ്യരുത്. ഇത് തീപിടുത്തത്തിന് കാരണമായേക്കാം.

5. അടുക്കളയിൽ എപ്പോഴും ജാഗ്രത പാലിക്കാം. പാചകം ചെയ്യാൻ വെച്ചതിന് ശേഷം ശ്രദ്ധിക്കാതെ പോകരുത്. ഗ്യാസിന്റെ അടുത്ത് നിന്നും പുകവലിക്കുകയോ മറ്റ് തീപിടുത്ത വസ്തുക്കൾ ഉപയോഗിക്കുകയോ ചെയ്യരുത്.

6. കാർപെറ്റുകൾക്ക് കീഴിലോ വാതിലുകളിലൂടെയോ വയറുകൾ കടന്നു പോകുന്നത് ഒഴിവാക്കാം. ഇത് വയറിന് കേടുപാടുകൾ വരുത്തുകയും തീപിടിക്കാൻ കാരണമാവുകയും ചെയ്യുന്നു.

7. കേടായ ഉപകരണങ്ങളും വയറുകളും കാലതാമസം വരാതെ മാറ്റിസ്ഥാപിക്കാൻ ശ്രദ്ധിക്കണം.

8. പതിവായി വീടിന്റെ വയറിങ് സംവിധാനങ്ങൾ പരിശോധിക്കാം. ഇത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്