
ഇൻഡോർ പ്ലാന്റുകൾ ഇല്ലാത്ത വീടുകൾ ഇന്ന് വളരെ കുറവായിരിക്കും. ഭംഗിക്ക് വേണ്ടി മാത്രമല്ല ഇത് വീടിനുള്ളിൽ വളർത്തുന്നത്. നിരവധി ഗുണങ്ങളാണ് ഓരോ ചെടികൾക്കും ഉള്ളത്. ഒപ്പം വീടിനുള്ളിൽ പ്രകൃതിദത്തമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കുന്നു. ഇതോടെ വീടിനുള്ളിൽ ശാന്തതയും സമാധാനവും നിങ്ങൾക്ക് ലഭിക്കും. അത്തരത്തിൽ വീടിനുള്ളിൽ ഇൻഡോർ പ്ലാന്റായി വളർത്താൻ കഴിയുന്ന ഒന്നാണ് ലക്കി ബാംബൂ. ഇത് കിടപ്പുമുറിയിൽ വളർത്തുന്നതാണ് അനുയോജ്യം. കിടപ്പുമുറിയിൽ ലക്കി ബാംബൂ വളർത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയാണെന്ന് അറിയാം.
പോസിറ്റീവ് എനർജി ലഭിക്കുന്നു
കിടപ്പുമുറിയിൽ ലക്കി ബാംബൂ വളർത്തുന്നത് നിങ്ങൾക്ക് പോസിറ്റീവ് എനർജി നൽകുന്നു. അതിനാൽ തന്നെ എപ്പോഴും സന്തോഷത്തോടെ ഇരിക്കാനും സാധിക്കും.
സ്‌ട്രെസ് കുറയ്ക്കാൻ സഹായിക്കുന്നു
പച്ചപ്പ് എപ്പോഴും നമുക്ക് നല്ല അന്തരീക്ഷം പ്രധാനം ചെയ്യുന്നു. ഒട്ടുമിക്ക ആളുകളും സമാധാനത്തിന് വേണ്ടി പ്രകൃതി ആസ്വദിക്കാൻ കഴിയുന്ന സ്ഥലങ്ങളിലേക്ക് യാത്ര പോകാറുണ്ട്. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം വീടിനുള്ളിൽ തന്നെ ഇത്തരം ഇൻഡോർ പ്ലാന്റുകളിലൂടെ സൃഷ്ടിക്കാൻ സാധിക്കും. ഇത് നിങ്ങൾക്ക് എപ്പോഴും സമാധാനവും സന്തോഷവും തരുന്നു.
ശുദ്ധ വായു
വീടിനുള്ളിലെ വായുവിലുള്ള വിശാംശത്തെ ഇല്ലാതാക്കി വായുവിനെ ശുദ്ധീകരിക്കുന്നതിൽ പ്രധാനിയാണ് ലക്കി ബാംബൂ. ഇത് അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡിനെ വലിച്ചെടുക്കുകയും ഓക്സിജനെ പുറത്തുവിടുകയും ചെയ്യുന്നു.
പരിപാലിക്കാൻ എളുപ്പം
ലക്കി ബാംബുവിന് അമിതമായി സൂര്യപ്രകാശത്തിന്റെ ആവശ്യം വരുന്നില്ല. വളരെ കുറച്ച് വെളിച്ചവും വെള്ളവും മാത്രമേ ഇതിന് ആവശ്യമുള്ളു. അതിനാൽ തന്നെ ലക്കി ബാംബൂ പരിപാലിക്കാൻ എളുപ്പമാണ്.
നല്ല ഉറക്കം ലഭിക്കുന്നു
മുറിക്കുള്ളിൽ ശാന്തമായ അന്തരീക്ഷവും പച്ചപ്പും ലഭിക്കുന്നതിലൂടെ നിങ്ങൾക്ക് വിശ്രമകരമായ ഉറക്കം ലഭിക്കുന്നു. അതിനാൽ തന്നെ കിടപ്പുമുറിയിൽ ലക്കി ബാംബൂ വളർത്തുന്നത് നല്ലതായിരിക്കും.
ചെടികൾ മതി വീട് സിംപിളായി അലങ്കരിക്കാൻ; ഇത്രയേ ചെയ്യാനുള്ളൂ