ഇങ്ങനെ സംഭവിച്ചാൽ വീട്ടുപകരണങ്ങൾ നശിച്ചുപോകും; പവർ സർജ്ജുണ്ടാകുന്നത് തടയാം 

Published : Apr 11, 2025, 02:30 PM ISTUpdated : Apr 16, 2025, 09:09 AM IST
ഇങ്ങനെ സംഭവിച്ചാൽ വീട്ടുപകരണങ്ങൾ നശിച്ചുപോകും; പവർ സർജ്ജുണ്ടാകുന്നത് തടയാം 

Synopsis

നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ചില സമയങ്ങളിൽ ഉപകരണങ്ങൾ പുകയുന്നതും ലൈറ്റുകൾ മിന്നി കത്തുന്നതും. ഇങ്ങനെ ഉണ്ടാവുന്നതിന് കാരണം പെട്ടെന്ന് പവർ സർജ്ജ് കൂടുന്നത് കൊണ്ടാണ്.

ലൈറ്റിംഗ് ചെയുന്നത് മുതൽ ഫ്രിഡ്ജിൽ ഭക്ഷണങ്ങൾ തണുപ്പിക്കുന്നതിന് വരെ നമ്മൾ വീട്ടിൽ വൈദ്യുതി ഉപയോഗിക്കാറുണ്ട്. അതിനാൽ തന്നെ ഇത് നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നാണെന്ന് തന്നെ പറയാം. എന്നും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ ഇടക്ക് പ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോ എന്ന് പരിശോധിച്ച് അറ്റകുറ്റപണികൾ നടത്തേണ്ടതും അത്യാവശ്യമാണ്. നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാകും ചില സമയങ്ങളിൽ ഉപകരണങ്ങൾ പുകയുന്നതും ലൈറ്റുകൾ മിന്നി കത്തുന്നതും. ഇങ്ങനെ ഉണ്ടാവുന്നതിന് കാരണം പെട്ടെന്ന് പവർ സർജ്ജ് (വോൾട്ടേജിൽ പെട്ടെന്നും ഹ്രസ്വവുമായുണ്ടാവുന്ന വർധനവ്) കൂടുന്നത് കൊണ്ടാണ്. ഇത് വീട്ടിലെ ഉപകരണങ്ങൾ നശിച്ച് പോകാൻ കാരണമാകുന്നു. അതിനാൽ തന്നെ പവർ സർജ്ജ് കൂടുന്നതിന്റെ കാരണങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതുണ്ട്.   

എന്തുകൊണ്ടാണ് പവർ സർജ്ജ് ഉണ്ടാകുന്നത്?

പവർ സർജ്ജ് പലപ്പോഴും നിങ്ങൾ അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്നുണ്ട്. ഒരു ഷോർട്ട് കാരണം പെട്ടെന്ന് വൈദ്യുതി തടസ്സപ്പെടുമ്പോഴോ, വൈദ്യുത ഓവർലോഡ് അല്ലെങ്കിൽ വയറിങ് തകരാറുകൾ സംഭവിക്കുമ്പോൾ, ഇടിമിന്നൽ ഉണ്ടാകുമ്പോഴൊക്കെയും പവർ സർജ്ജ് ഉണ്ടാകാറുണ്ട്. വീടിനുള്ളിൽ പ്രവർത്തിക്കുന്ന ചെറുത് മുതൽ വലിയ ഉപകരണങ്ങൾ വരെ ചെറിയ പവർ സർജ്ജിന് കാരണമാകുന്നു.    

പവർ സർജ്ജ് അപകടകാരികളോ?

ചെറിയ രീതിയിൽ സംഭവിക്കുന്ന പവർ സർജ്ജ് പലപ്പോഴും ആരും ശ്രദ്ധിക്കാതെ പോവുകയാണ് ചെയ്യാറുള്ളത്. എന്നാൽ വലിയ രീതിയിലുള്ള പവർ സർജ്ജുകൾ ആണെങ്കിൽ നിങ്ങളുടെ വീട്ടുപകരണങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാം. അതായത് പവർ സർജ്ജ് ഉണ്ടാകുന്ന സമയത്ത് പ്ലഗ്ഗ്‌ ഇൻ ചെയ്തുവെച്ചിരുന്നാൽ ഉപകരണങ്ങൾ അപ്പോൾ തന്നെ നശിച്ചുപോകുന്നു. അത് ടിവി, ഫ്രിഡ്ജ്, കംപ്യൂട്ടർ തുടങ്ങി നിങ്ങൾ എന്നും ഉപയോഗിക്കുന്ന ഉപകരണങ്ങളാവാം. 

എങ്ങനെയാണ് പവർ സർജ്ജിൽ നിന്നും വീടിനെ സംരക്ഷിക്കേണ്ടത് 

വീടിന് പുറത്തും അകത്തുമുള്ള പലതരം കാരണങ്ങൾ കൊണ്ട് പവർ സർജ്ജ് ഉണ്ടാകാം. ഇത് പൂർണ്ണമായും തടയുന്നത് പ്രായോഗികമല്ല. എന്നിരുന്നാലും ഒരുപരിധിവരെ ഇങ്ങനെ സംഭവിക്കുന്നത് തടയാൻ സാധിക്കും. അവ എന്തൊക്കെയാണെന്ന് അറിയാം. 

പവർ സർജ്ജ് പ്രൊട്ടക്ഷൻ 

പവർ സർജ്ജ് തടയുന്നതിന് വേണ്ടിയുള്ള പ്രൊട്ടക്ഷൻ ഡിവൈസുകൾ ലഭ്യമാണ്. ഇത് ഉപയോഗിച്ച് വീടിനെ സംരക്ഷിക്കാൻ സാധിക്കും. ഇത് പവർ സർജ്ജ് ഉണ്ടാകുന്ന സമയത്ത് വൈദ്യുതിയെ ഓരോ വയറിലേക്കും ഭിന്നിച്ച് വിടുന്നു. അങ്ങനെ അപകടങ്ങൾ ഉണ്ടാകുന്നത് തടയുന്നു. 

നിരന്തരമായി പരിശോധിക്കാം 

എപ്പോഴും വീട്ടിലെ വൈദ്യുതി സംവിധാനങ്ങൾ പരിശോധിച്ച് കുഴപ്പങ്ങളൊന്നുമില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതൊരു  പരിധിവരെ പവർ സർജ്ജിനെ തടയാൻ സഹായിക്കുന്നു. 

ഒന്നിൽകൂടുതൽ ഉപകരണങ്ങൾ പ്രവർത്തിച്ചാൽ 

ഒരേ സമയം ഒന്നിൽ കൂടുതൽ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചാൽ പവർ സർജ്ജ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എസി, ഫ്രിഡ്ജ് എന്നിവ ഉപയോഗിക്കുമ്പോൾ അമിതമായി വൈദ്യുതി ഉപയോഗിക്കുന്നുണ്ട്. ഈ സമയങ്ങളിൽ വൈദ്യുതി വോൾട്ടേജിന് മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ട്. അതിനാൽ തന്നെ വലിയ ഉപകരണങ്ങൾ ഒന്നിൽകൂടുതൽ ഒരു സമയത്ത് ഉപയോഗിക്കാൻ പാടില്ല. 

ഉപകരണങ്ങൾ അൺ പ്ലഗ്ഗ്‌ ചെയ്യാം

വൈദ്യുതി തടസ്സപ്പെടുന്ന സമയങ്ങളിൽ ഉപകരണങ്ങൾ അൺ പ്ലഗ്ഗ്‌ ചെയ്യുന്നത് നല്ലതായിരിക്കും. കാറ്റും, മിന്നലും ഇടിയുമൊക്കെ വരുമ്പോഴും കഴിയുന്നതും വീട്ടുപകരണങ്ങൾ ഓഫ് ചെയ്ത് ഇടുന്നത് ഉപകരണങ്ങൾ കേടുവരാനുള്ള റിസ്ക് കുറയ്ക്കുന്നു.

ഡിഷ്‌വാഷർ ഉപയോഗിച്ച് കഴുകിയിട്ടും പാത്രത്തിൽ അഴുക്കുണ്ടോ? എങ്കിൽ ഇതായിരിക്കും കാരണം

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്