വൃത്തി മാത്രം പോരാ, അടുക്കള അണുവിമുക്തമാക്കുകയും വേണം; കാരണം ഇതാണ് 

Published : Mar 04, 2025, 07:53 PM IST
വൃത്തി മാത്രം പോരാ, അടുക്കള അണുവിമുക്തമാക്കുകയും വേണം; കാരണം ഇതാണ് 

Synopsis

വീടുകളിൽ ഏറ്റവുമധിക സമയം ചിലവഴിക്കുന്ന ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമൊക്കെ അടുക്കള ഉപയോഗിക്കാറുണ്ട്. ഉപയോഗം കൂടുതലായതുകൊണ്ട് തന്നെ പതിവായി വൃത്തിയാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്

വീടുകളിൽ ഏറ്റവുമധിക സമയം ചിലവഴിക്കുന്ന ഇടമാണ് അടുക്കള. ഭക്ഷണം പാകം ചെയ്യാനും കഴിക്കാനുമൊക്കെ അടുക്കള ഉപയോഗിക്കാറുണ്ട്. ഉപയോഗം കൂടുതലായതുകൊണ്ട് തന്നെ പതിവായി വൃത്തിയാക്കേണ്ടതും അത്യാവശ്യമായ കാര്യമാണ്. കാഴ്ച്ചയിൽ വൃത്തിയായിരുന്നാലും അടുക്കള അണുവിമുക്തമാണ് പൂർണമായും പറയാൻ കഴിയില്ല. ഭക്ഷണങ്ങൾ പാകം ചെയ്യുന്ന ഇടമായതുകൊണ്ട് തന്നെ വെറുതെ വൃത്തിയാക്കിയത് കൊണ്ട് മാത്രം കാര്യമില്ല. ഭക്ഷണങ്ങളിൽ അണുക്കൾ പടരാതിരിക്കാൻ അടുക്കളയും അണുവിമുക്തമാകേണ്ടതുണ്ട്. ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിക്കൂ.

1. അടുക്കളയിലെ സ്ലാബുകളിലാണ് ഭക്ഷണം പാകം ചെയ്യുന്നതും  ഭക്ഷണവസ്തുക്കൾ സൂക്ഷിക്കാറുമുള്ളത്. അടുക്കളയിൽ പല സാധനങ്ങളും സൂക്ഷിക്കുന്നതുകൊണ്ട് തന്നെ സ്ലാബുകളിൽ അഴുക്കും പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യതകളും വളരെ കൂടുതലാണ്. അഴുക്കുകളെയും അണുക്കളയേയും തുരത്താൻ ദിവസത്തിൽ ഒരിക്കലെങ്കിലും സോപ്പ് പൊടി ഉപയോഗിച്ച് വൃത്തിയാക്കേണ്ടതാണ്.

2. ഭക്ഷണം പാകം ചെയ്ത് കഴിഞ്ഞാൽ ഉടനെ അടുക്കളയിൽ സ്ലാബുകളും സ്റ്റൗവും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് അണുക്കൾ പെരുകുന്നതിനെ തടയുകയും ഭക്ഷണ സാധനങ്ങൾ വൃത്തിയായി ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

3. അടുക്കളയിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഉപയോഗിക്കുന്ന പാത്രങ്ങളുടേയും മറ്റ് ഉപകരണങ്ങളുടേയും വൃത്തി. ഓരോ തവണ ഉപയോഗിക്കുമ്പോഴും വെറും വെള്ളത്തിൽ കഴുകാതെ സോപ്പ് പൊടി ഉപയോഗിച്ച് കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. 

ശരിയായ രീതിയിൽ അടുക്കള വൃത്തിയാക്കി അണുവിമുക്തമാക്കുന്നത് ഒരു ശീലമാക്കി മാറ്റേണ്ടതാണ്. ഇത് നിങ്ങളുടെ അടുക്കളയേയും ഭക്ഷണ സാധനങ്ങളെയും വൃത്തിയായും സുരക്ഷിതമായും സൂക്ഷിക്കാൻ സഹായിക്കുന്നു.   

അടുക്കളയിൽ ഉപയോഗിക്കുന്ന ടവലിലെ കറ പോകാൻ ഇത്രയും ചെയ്താൽ മതി

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്