
വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണ് ചായ കപ്പുകൾ. ഓരോ ഇടവേളകളിലും ചായ കുടിക്കുന്നവരാണ് നമ്മൾ. എന്നാൽ വീട്ടിൽ സ്ഥിരമായി ഉപയോഗിക്കുന്ന കപ്പുകൾ നോക്കിയാൽ അറിയാൻ സാധിക്കും, ചായക്കറ ഇല്ലാത്ത കപ്പുകൾ അതിലുണ്ടാവില്ല. ഉപയോഗിച്ചതിന് ശേഷം കഴുകിയതുകൊണ്ട് മാത്രം കപ്പിലെ ചായക്കറ നീക്കം ചെയ്യാൻ സാധിക്കില്ല. കറ കളയാൻ ഇങ്ങനെ ചെയ്യൂ.
2. കപ്പിൽ കുറച്ച് ഉപ്പും അതിലേക്ക് നാരങ്ങ നീരും ഒഴിക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം ചൂട് വെള്ളം ഉപയോഗിച്ച് കഴുകാം. ഇത് കപ്പിലെ ദുർഗന്ധത്തെയും കറയേയും എളുപ്പം നീക്കം ചെയ്യാൻ സഹായിക്കുന്നു.
3. ബേക്കിംഗ് സോഡ ഉപയോഗിച്ചും കറ നീക്കം ചെയ്യാൻ സാധിക്കും. കപ്പിൽ കുറച്ച് വെള്ളം എടുത്തതിന് ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ചേർക്കണം. അരമണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. കപ്പ് തിളക്കമുള്ളതാകും.
4. കപ്പിലെ ദുർഗന്ധം അകറ്റാൻ ഗ്രാമ്പു ഉപയോഗിക്കാറുണ്ട്. ചായ കപ്പ് നന്നായി കഴുകി വൃത്തിയാക്കിയതിന് ശേഷം, രണ്ട് ഗ്രാമ്പു കപ്പിൽ ഇട്ടുവയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം എടുത്തുമാറ്റാം. ഇത് കപ്പിനുള്ളിൽ സുഗന്ധം പരത്താൻ സഹായിക്കുന്നു.
5.ദുർഗന്ധത്തിന് നാരങ്ങ തോടും നല്ലതാണ്. വെയിലത്ത് നാരങ്ങ തോട് നന്നായി ഉണക്കണം. ശേഷം ഇത് കപ്പിൽ ഇട്ടുവയ്ക്കാം. ദുർഗന്ധം അകറ്റി നല്ല ഗന്ധം ലഭിക്കാൻ ഇതിലൂടെ സാധിക്കുന്നു.
6. ഏലയ്ക്കയിലും നല്ല സുഗന്ധമുണ്ട്. വൃത്തിയാക്കിയ കപ്പിൽ ഏലയ്ക്ക ഇട്ടുവയ്ക്കാം. ഇത് ഓരോ തവണ ഉപയോഗിക്കുമ്പോഴും നല്ല ഗന്ധം ലഭിക്കാൻ സഹായിക്കുന്നു.