
അടുക്കളയിലെ ഒരാവശ്യ വസ്തുവായി എയർ ഫ്രൈയർ മാറിക്കഴിഞ്ഞിരിക്കുന്നു. എണ്ണ ഉപയോഗിക്കാതെ തന്നെ എളുപ്പത്തിൽ എന്തും വറുത്തെടുക്കാൻ എയർ ഫ്രൈയർ മതി . എന്നാൽ പാചകം എളുപ്പമാക്കിയെങ്കിലും എയർ ഫ്രൈയർ വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എയർ ഫ്രൈയർ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
2. എയർ ഫ്രൈയറിന്റെ ഭാഗങ്ങൾ മാറ്റിയതിന് ശേഷം ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കിവയ്ക്കണം. 10 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകിയെടുത്താൽ മതി. അഴുക്ക് എളുപ്പം നീക്കം ചെയ്യാൻ സാധിക്കും.
3. ചൂടാകുന്ന ഭാഗത്ത് ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരുന്നാൽ ഈർപ്പമുള്ള സ്പോഞ്ച് അല്ലെങ്കിൽ മൃദുലമായ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം.
4. വൃത്തിയാക്കുന്ന സമയത്ത് എയർ ഫ്രൈയറിന്റെ പുറം ഭാഗം നന്നായി തുടച്ചെടുക്കാൻ ശ്രദ്ധിക്കണം. ഈർപ്പമുള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കാവുന്നതാണ്.
5. ഭക്ഷണത്തിന്റെ സ്വഭാവം അനുസരിച്ചാണ് എയർ ഫ്രൈയറിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ ദിവസങ്ങളോളം പറ്റിയിരിക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.
6. ദുർഗന്ധത്തെ അകറ്റാൻ എയർ ഫ്രൈയർ നന്നായി വൃത്തിയാക്കേണ്ടതുണ്ട്. എയർ ഫ്രൈയർ ബാസ്കറ്റ്, ക്രിസ്‌പെർ പ്ലേറ്റ് എന്നിവ ചെറുചൂടുള്ള സോപ്പ് വെള്ളത്തിൽ മുക്കി വയ്ക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയെടുത്താൽ മതി. ദുർഗന്ധം ഇല്ലാതാകുന്നു.
7. വിനാഗിരി ഉപയോഗിച്ചും എയർ ഫ്രൈയറിലെ ദുർഗന്ധം അകറ്റാൻ സാധിക്കും.