
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമായതിനാൽ തന്നെ നമ്മൾ എപ്പോഴും പ്ലാസ്റ്റിക് പാത്രങ്ങൾ തെരഞ്ഞെടുക്കുന്നു. എന്നാലിത് ദീർഘകാലം ഉപയോഗിക്കുന്നത് സുരക്ഷിതമല്ല. മറ്റ് വസ്തുക്കളെപോലെ തന്നെ കാലക്രമേണ പ്ലാസ്റ്റിക് പാത്രങ്ങളും ഇല്ലാതാകുന്നു. കേടുവന്ന പാത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്. ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ പ്ലാസ്റ്റിക് പാത്രങ്ങൾ ഉടൻ മാറ്റിക്കോളൂ.
പ്ലാസ്റ്റിക് പാത്രങ്ങളിൽ വിള്ളലുകൾ ഉണ്ടായാൽ ഉപയോഗിക്കാൻ പാടില്ല. ഇതിൽ അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഭക്ഷണം എളുപ്പം കേടുവരാൻ കാരണമാകുന്നു.
സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ സാധനങ്ങൾ പാത്രത്തിൽ നിന്നും ചോരുന്നുണ്ടെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം. പാത്രത്തിന് കേടുപാടുകൾ ഉണ്ടാകുമ്പോഴാണ് ഇത്തരത്തിൽ സംഭവിക്കുന്നത്.
3. മൂടി അടയാതെ വരുക
പാത്രത്തിന്റെ മൂടി ശരിക്കും അടയാതിരിക്കുന്ന സാഹചര്യങ്ങളിലും ശ്രദ്ധിക്കാം. ശരിയായ രീതിയിൽ അടച്ച് സൂക്ഷികാതെ വരുമ്പോൾ ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടായിപ്പോകുന്നു. ഇത് ഭക്ഷണത്തിൽ അണുക്കൾ ഉണ്ടാവാൻ കാരണമാകും. അതിനാൽ തന്നെ പഴക്കമുള്ള പാത്രങ്ങൾ മാറ്റി പുതിയത് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
4. ദുർഗന്ധം ഉണ്ടാകുന്നു
ഭക്ഷണത്തിന്റെ ഗന്ധം പാത്രത്തിൽ തങ്ങി നിൽക്കുന്നതും പാത്രത്തിന് കേടുപാടുകൾ ഉണ്ടെന്ന് വ്യക്തമാക്കുന്നു. അതിനാൽ തന്നെ ഇത്തരം പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിക്കുന്നത് ഒഴിവാക്കാം.
5. കറ പറ്റുന്നത്
നിരന്തരമായി പാത്രത്തിൽ കറ പറ്റുന്നുണ്ടെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ പാടില്ല. ഇത് അണുക്കൾ ഉണ്ടാവാനും ഭക്ഷണം കേടുവരാനും കാരണമാകുന്നു.