ബാക്കിവന്ന ഭക്ഷണം അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ

Published : Jul 08, 2025, 11:06 AM ISTUpdated : Jul 08, 2025, 11:07 AM IST
Fish

Synopsis

വായുവിന്റെ സാന്നിധ്യം ഭക്ഷണത്തിൽ അണുക്കൾ പെരുകാനുള്ള സാധ്യത കൂട്ടുന്നു. പ്രത്യേകിച്ചും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് വയ്ക്കുമ്പോൾ എളുപ്പത്തിൽ അണുക്കൾ പെരുകുന്നു.

ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ കേടുവരാതെ സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ചിലർ ഇത്തരം ഭക്ഷണ സാധനങ്ങൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കാറുണ്ട്. എന്നാൽ ഇങ്ങനെ സൂക്ഷിക്കുന്നത് ശരിക്കും സുരക്ഷിതമാണോ? പാകം ചെയ്ത ഭക്ഷണങ്ങൾ എപ്പോഴും അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്. അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കുമ്പോൾ അതിനുള്ളിലേക്ക് വായു കടക്കുകയും അതുമൂലം ഭക്ഷണം കേടുവരാനും കാരണമാകുന്നു. ശരിയായ രീതിയിൽ ഭക്ഷണം സൂക്ഷിച്ചാൽ അണുക്കൾ ഉണ്ടാവുന്നത് തടയാൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

അണുക്കൾ പെരുകാനുള്ള സാധ്യത

വായുവിന്റെ സാന്നിധ്യം ഭക്ഷണത്തിൽ അണുക്കൾ പെരുകാനുള്ള സാധ്യത കൂട്ടുന്നു. പ്രത്യേകിച്ചും അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് വയ്ക്കുമ്പോൾ എളുപ്പത്തിൽ അണുക്കൾ പെരുകുന്നു. ശരിയായ രീതിയിൽ ഭക്ഷണം സൂക്ഷിക്കാതെ ആവുമ്പോൾ അണുക്കൾ ഉണ്ടാവുകയും രോഗങ്ങൾ പടരാനും കാരണമാകും. കൂടാതെ അസിഡിറ്റി, ഉപ്പുള്ള ഭക്ഷണങ്ങൾ തുടങ്ങിയവ അലുമിനിയം ഫോയിലിൽ പൊതിയുമ്പോൾ, അലുമിനിയവുമായി പ്രതിപ്രവർത്തനം ഉണ്ടായി ഭക്ഷണത്തിൽ ഇത് അലിഞ്ഞ് ചേരാൻ സാധ്യതയുണ്ട്.

ഫ്രിഡ്ജിൽ സൂക്ഷിക്കാം

ബാക്കിവന്ന ഭക്ഷണം കേടുവരാതിരിക്കാൻ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. അധിക നേരം ഭക്ഷണം പുറത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. വായുകടക്കാത്ത പാത്രങ്ങളിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

വായുകടക്കാത്ത പാത്രങ്ങൾ

ഭക്ഷണം കുറച്ച് നേരത്തേക്ക് സൂക്ഷിക്കാനാണെങ്കിൽ അലുമിനിയം ഫോയിൽ നല്ലതാണ്. അതേസമയം അധികദിവസം കേടുവരാതിരിക്കണെമെങ്കിൽ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കണം.

ശരിയായ പാത്രം ഉപയോഗിക്കാം

ഈർപ്പം ഉണ്ടാകുമ്പോൾ ഭക്ഷണം പെട്ടെന്ന് കേടായിപ്പോകുന്നു. അതിനാൽ തന്നെ ബാക്കിവന്ന ഭക്ഷണ സാധനങ്ങൾ വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കുന്നതാണ് നല്ലത്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്