പൂക്കളും ഇലച്ചെടികളും മാത്രമല്ല ഔഷധ സസ്യങ്ങളും വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും. ഇത് ഭക്ഷണത്തിന് രുചി നൽകാനും ആരോഗ്യ ഗുണങ്ങൾ ലഭിക്കാനും സഹായകരമാകുന്നു.
വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ഭംഗിക്ക് വേണ്ടി മാത്രമല്ല. ഓരോ ചെടികൾക്കും വ്യത്യസ്തമായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. പൂക്കളും ഇലച്ചെടികളും മാത്രമല്ല ഔഷധ സസ്യങ്ങളും വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും. ഇത് ഭക്ഷണത്തിന് രുചി നൽകാനും ആരോഗ്യ ഗുണങ്ങൾ ലഭിക്കാനും സഹായകരമാകുന്നു. പുറത്തുനിന്നും വാങ്ങുന്നതിനേക്കാളും വീട്ടിൽ തന്നെ ഇവ വളർത്താൻ സാധിക്കും. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
1.വെളിച്ചം
മിക്ക ഔഷധ സസ്യങ്ങൾക്കും കുറഞ്ഞത് 6 മണിക്കൂർ എങ്കിലും സൂര്യപ്രകാശം അത്യാവശ്യമാണ്. വീടിനുള്ളിൽ വളർത്തുമ്പോൾ ഇത് ശരിയായ അളവിൽ ചെടികൾക്ക് ലഭിക്കണമെന്നില്ല. അതിനാൽ തന്നെ ഇവ ജനാലയുടെയോ സൂര്യപ്രകാശം ലഭിക്കുന്നിടത്തോ വളർത്താൻ ശ്രദ്ധിക്കണം. വെളിച്ചം ലഭിച്ചാൽ മാത്രമേ ചെടികൾ നന്നായി വളരുകയുള്ളു.
2. വെള്ളം
ഓരോ ചെടികൾക്കും വ്യത്യസ്തമായ സ്വഭാവ സവിശേഷതകളാണ് ഉള്ളത്. എല്ലാത്തരം ചെടികൾക്കും വെള്ളം ആവശ്യം വരുന്നില്ല. റോസ്മേരി, ഒറിഗാനോ, സേജ്, ബേസിൽ തുടങ്ങിയ ഔഷധ സസ്യങ്ങൾക്ക് കൂടുതൽ വെള്ളം ആവശ്യം വരുന്നു. എന്നാൽ വീടിനുള്ളിൽ വളർത്തുന്നതുകൊണ്ട് ചെടികൾക്ക് അമിതമായി വെള്ളമൊഴിക്കേണ്ടതില്ല. ഇത് ചെടികൾ നശിച്ചുപോകാൻ കാരണമാകും.
3. വളം ഉപയോഗിക്കാം
കാലാവസ്ഥയ്ക്ക് അനുസരിച്ച് ചെടികൾക്ക് വളമിട്ട് കൊടുക്കാം. മാസത്തിൽ ഒരുതവണ വളമിട്ടാൽ മതിയാകും. പ്രത്യേകിച്ചും തണുപ്പുകാലത്ത് ചെടിക്ക് വളത്തിന്റെ ആവശ്യം വരുന്നില്ല. അമിതമായി വളമിടുന്നത് ഒഴിവാക്കാം. ഇത് ചെടി പെട്ടെന്ന് നശിക്കാൻ കാരണമാകുന്നു.


