വെളുത്തുള്ളി മുറിച്ചതിന് ശേഷം കൈകളിൽ ദുർഗന്ധം തങ്ങി നിൽകുന്നുണ്ടോ? എങ്കിൽ ഇങ്ങനെ ചെയ്യൂ

Published : Sep 05, 2025, 03:31 PM IST
Garlic

Synopsis

രുചിക്ക് വേണ്ടി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ശക്തമായ ഗന്ധമാണ് വെളുത്തുള്ളിക്ക് ഉള്ളത്. ഇത് മുറിച്ച് കഴിയുമ്പോൾ കൈകളിൽ വെളുത്തുള്ളിയുടെ ഗന്ധം തങ്ങി നിൽക്കുന്നു.

അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് വെളുത്തുള്ളി. രുചിക്ക് വേണ്ടി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും വെളുത്തുള്ളിയിൽ അടങ്ങിയിട്ടുണ്ട്. ശക്തമായ ഗന്ധമാണ് വെളുത്തുള്ളിക്ക് ഉള്ളത്. ഇത് മുറിച്ച് കഴിയുമ്പോൾ കൈകളിൽ വെളുത്തുള്ളിയുടെ ഗന്ധം തങ്ങി നിൽക്കുന്നു. കൈകളിലെ വെളുത്തുള്ളിയുടെ ഗന്ധം ഇല്ലാതാക്കാൻ ചെയ്യേണ്ട 7 കാര്യങ്ങൾ ഇതാണ്.

ബേക്കിംഗ് സോഡയും വെള്ളവും

വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്തതിന് ശേഷം കൈകളിൽ നന്നായി തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം കഴുകി കളയാം. ഇത് ശക്തമായ വെളുത്തുള്ളിയുടെ ഗന്ധത്തെ ഇല്ലാതാക്കുന്നു.

കാപ്പിപ്പൊടി

കുറച്ച് കാപ്പിപ്പൊടി എടുത്തതിന് ശേഷം കൈകളിൽ നന്നായി തേച്ചുപിടിപ്പിക്കണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളം ഉപയോഗിച്ച് നന്നായി കഴുകി കളയാം. കാപ്പിപ്പൊടിയുടെ ശക്തമായ ഗന്ധം വെളുത്തുള്ളിയുടെ ഗന്ധത്തെ ഇല്ലാതാക്കുന്നു.

നാരങ്ങ നീര്

നാരങ്ങ നീര് ഉപയോഗിച്ചും വെളുത്തുള്ളിയുടെ ഗന്ധത്തെ ഇല്ലാതാക്കാൻ സാധിക്കും. നാരങ്ങ നീര് കയ്യിൽ പുരട്ടിയതിന് ശേഷം കുറച്ച് നേരം അങ്ങനെ തന്നെ സൂക്ഷിക്കാം. ശേഷം നന്നായി കഴുകി കളയണം. നാരങ്ങയുടെ അസിഡിറ്റി വെളുത്തുള്ളിയുടെ ഗന്ധത്തെ ഇല്ലാതാക്കുന്നു.

വിനാഗിരി

ഏതു ശക്തമായ ഗന്ധത്തെയും അകറ്റാൻ വിനാഗിരിക്ക് സാധിക്കും. ചെറിയ അളവിൽ വിനാഗിരി എടുത്തതിന് ശേഷം കയ്യിൽ നന്നായി തേച്ചുപിടിപ്പിക്കണം. ശേഷം വെള്ളം ഉപയോഗിച്ച് കഴുകിയാൽ ദുർഗന്ധം ഇല്ലാതാകുന്നു.

ഉപ്പ്

ഉപ്പിനും ദുർഗന്ധത്തെ അകറ്റാൻ സാധിക്കും. തരി ഉപ്പ് എടുത്തതിന് ശേഷം കൈകളിൽ നന്നായി ഉരച്ച് കഴുകിയാൽ മതി. ദുർഗന്ധം മാറിക്കിട്ടും.

ശ്രദ്ധിക്കാം

വെളുത്തുള്ളി മുറിക്കുമ്പോൾ ഗ്ലൗസ് ഇടുന്നത് കൈകളിൽ ദുർഗന്ധം തങ്ങിനിൽക്കുന്നതിനെ തടയുന്നു. കൈകൾ നന്നായി കഴുകിയതിന് ശേഷം ഹാൻഡ് ക്രീം ഇടുന്നത് കയ്യിലെ പരപരപ്പ് ഇല്ലാതാക്കാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ആഴ്ചകളോളം വീട് പൂട്ടിയിടുന്നതിന് മുമ്പ് നിർബന്ധമായും അടുക്കളയിൽ ചെയ്യേണ്ട 4 കാര്യങ്ങൾ
വീട് വൃത്തിയാക്കാൻ രാസവസ്തുക്കൾ വേണ്ട; ഈ സുഗന്ധതൈലങ്ങൾ ഉപയോഗിക്കൂ