ദീർഘകാലം ഉപയോഗിക്കരുതേ; അടുക്കളയിൽ ഉപയോഗിക്കുന്ന ഈ 5 വസ്തുക്കൾ ഉടനെ മാറ്റിക്കോളൂ

Published : Jun 02, 2025, 12:10 PM IST
ദീർഘകാലം ഉപയോഗിക്കരുതേ; അടുക്കളയിൽ ഉപയോഗിക്കുന്ന ഈ 5 വസ്തുക്കൾ ഉടനെ മാറ്റിക്കോളൂ

Synopsis

പൊടിച്ചു സൂക്ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഒരു വർഷത്തിൽ കൂടുതൽ കേടുവരാതിരിക്കാം. എന്നാൽ അല്ലാതെയുള്ളവ അധിക കാലം കേടുവരാതിരിക്കില്ല.

അടുക്കളയിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങൾ നമ്മൾ ഇടയ്ക്കിടെ മാറ്റാറില്ല. എന്തുതരം സാധനങ്ങൾ ആണെങ്കിലും അത് കാലകാലം ഉപയോഗിച്ചുകൊണ്ടേയിരിക്കും. എന്നാൽ ചില സാധനങ്ങൾ കാലം പഴക്കം വന്നാൽ മാറ്റേണ്ടതുണ്ട്. ഇല്ലെങ്കിൽ ഇത് അടുക്കളയിലെ വൃത്തിയെ സാരമായി ബാധിച്ചേക്കാം. അടുക്കളയിൽ ഇടയ്ക്കിടെ മാറ്റേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് അറിയാം. 

സുഗന്ധവ്യഞ്ജനങ്ങൾ 

അടുക്കളയിൽ സൂക്ഷിച്ചിരിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ അധികകാലത്തേക്ക് ഉപയോഗിക്കാൻ സാധിക്കില്ല. ഒട്ടുമിക്ക അടുക്കളയിലും ഇത് കാണാൻ സാധിക്കും. പൊടിച്ചു സൂക്ഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഒരു വർഷത്തിൽ കൂടുതൽ കേടുവരാതിരിക്കാം. എന്നാൽ അല്ലാതെയുള്ളവ അധിക കാലം കേടുവരാതിരിക്കില്ല. കാലക്രമേണ ഇതിന്റെ രുചിയും മണവും നഷ്ടപ്പെടുന്നു. 

പ്ലാസ്റ്റിക് പാത്രങ്ങൾ 

ഉപയോഗിക്കാൻ വളരെ എളുപ്പമാണെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങൾ കാലാകാലം ഉപയോഗിക്കാൻ സാധിക്കില്ല. കഴുകിയിട്ടും വൃത്തിയാകാതിരിക്കുക, കറകൾ പറ്റുക, ഭക്ഷണത്തിന്റെ ദുർഗന്ധം എന്നിവ ഉണ്ടായാൽ അതിനർത്ഥം പാത്രങ്ങൾ മാറ്റാൻ സമയമായെന്നാണ്. പഴയ പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷണം സൂക്ഷിച്ചാൽ കേടുവരാനും സാധ്യതയുണ്ട്. 

കട്ടിങ് ബോർഡ് 

ദീർഘകാലം ഒരേ കട്ടിങ് ബോർഡ് ഉപയോഗിച്ചാൽ ജോലിയും വൃത്തിയാക്കുന്നതും ബുദ്ധിമുട്ടാവുന്നു. കാരണം അടുക്കളയിൽ കൂടുതൽ ഉപയോഗമുള്ള ഒന്നാണ് കട്ടിങ് ബോർഡ്. അതിനാൽ തന്നെ കാലക്രമേണ ഇതിൽ വിള്ളലുകൾ ഉണ്ടാവുകയും കറ പറ്റുകയും ചെയ്യുന്നു. 

ചെറിയ ഉപകരണങ്ങൾ 

കോഫി മേക്കേഴ്‌സ്, ടോസ്റ്റേഴ്‌സ് തുടങ്ങിയ ചെറിയ ഉപകരണങ്ങൾ കേടുവരുന്നതുവരെ നമ്മൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത്തരം ഉപകരണങ്ങൾ നന്നായി വൃത്തിയാക്കി സൂക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. ഉപകരണം പ്രവർത്തിക്കുന്നില്ലെങ്കിൽ പുതിയത് വാങ്ങുന്നതാണ് നല്ലത്.  

ഫ്രൈയർ ബാസ്കറ്റ് 

കേടുപാടുകൾ സംഭവിച്ച ഫ്രൈയർ ബാസ്കറ്റ് ഉപയോഗിക്കുന്നത് അപകടമാണ്. അതിനാൽ തന്നെ കേടുവന്ന ഫ്രൈയർ ബാസ്കറ്റ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഓരോ വർഷം കഴിയുംതോറും പുതിയത് വാങ്ങുന്നതാണ് നല്ലത്. 

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്