
സുഖകരമായ ഒരു അന്തരീക്ഷം വീടിനുള്ളിൽ ലഭിക്കുന്നതിന് കളർ സ്കീമിന് വളരെയധികം പ്രാധാന്യമുണ്ട്. കാണുമ്പോൾ അധികം തീവ്രമായി തോന്നുന്ന നിറങ്ങൾ വീട്ടിനുള്ളിൽ ഉപയോഗിക്കാത്തതാണ് നല്ലത്. നമ്മുടെ വീടിന് ചേരുന്ന നിറങ്ങൾ അത് ഡിസൈൻ ചെയ്‌ത Architect / Interior Designerന്റെയൊ അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് വേണം തീരുമാനിക്കാൻ. വീടിന്റെ ഭംഗി വർദ്ധിപ്പിക്കുക, കാലാവസ്ഥയുടെ വ്യതിയാനങ്ങൾ ഉൾക്കൊണ്ട് അവയെ പ്രതിരോധിച്ച് നിലകൊള്ളുക, നിർമ്മാണ സാമഗ്രികളുടെ ആയുസും ബലവും വർദ്ധിപ്പിക്കുക എന്നിവയാണ് മികച്ച രീതിയിലുള്ള പെയിന്റിങ് കൊണ്ട് ഉദ്ദേശിക്കുന്നത്.
വിവധതരം ചേരുവകൾ ചേർത്ത കമ്പ്യൂട്ടർ മിക്സിലൂടെ അനേകായിരം കളറുകൾ നൽകാൻ പറ്റുന്ന പെയിന്റുകൾ ലഭ്യമാണ്. വളരെ അധികം ശാസ്ത്രീയ പഠനങ്ങൾ നടത്തി നിർമ്മിക്കുന്ന പെയിന്റുകൾ ഏത് പ്രതലത്തിന് വേണ്ടിയാണൊ ഉപയോഗിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് എന്ന് പ്രത്യേകം മനസിലാക്കി വേണം വാങ്ങേണ്ടത്. ഒരു ലിറ്റർ പെയിന്റിന് എത്ര സ്‌ക്വയർ ഫീറ്റ് കവറേജ് കിട്ടുമെന്ന് മന സിലാക്കുന്നതും നല്ലതാണ്. അടിക്കുന്ന ഉപരിതലത്തിന്റെ സ്വാഭാവിക സവിശേഷത, വെയിലും മഴയും ഏൽക്കുന്ന പ്രതലം ആണോ എന്നൊക്കെയുള്ള കാര്യങ്ങൾ മനസിലാക്കിയിരിക്കണം.
സിമന്റ് ബേസ് പെയിന്റ് പുറം ചുവരുകൾക്കും ഇനാമൽ പെയിന്റ്, ഗേറ്റ്, ഗ്രിൽ പോലുള്ള ലോഹ നിർമ്മിത പ്രതലങ്ങളിലും എമൽഷൻ/അക്രിലിക് പെയിന്റ് വീടിൻ്റെ അകത്തളങ്ങളിലും ഉപയോഗിക്കുവാൻ അനുയോജ്യമാണ്. മുറികൾക്ക് ഇളം നിറം നൽകിയാൽ കൂടുതൽ സ്വാഭാവിക വെളിച്ചവും വിശാലതയും അനുഭവപ്പെടും. ചില ഭിത്തികൾക്ക് കടും നിറങ്ങൾ (contrast colour) നൽകുന്നത് ഉത്തമമാണ്. കഴിയുന്നതും Monochromatic (ഒരേ കുടുംബ ത്തിലുള്ള നിറങ്ങൾ) അഥവാ ഒരേ നിറത്തിൻ്റെ പലതരം ഷെയ്‌ഡുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
വിവിധ തരത്തിലുള്ള കെട്ടിട നിർമ്മാണ സാമഗ്രികളുടെ ഉത്തമമായ ഒരു സമന്വയമാണല്ലൊ ഒരു നല്ല വീട് എന്ന് പറയുന്നത്. അതായത് പ്ലാസ്റ്റർ ചെയ്ത ചുമരുകൾ, ഇഷ്‌ടികയുടെയും മറ്റും സ്വാഭാവിക നിറത്തിലുള്ള പ്രതല ങ്ങൾ (പ്ലാസ്റ്ററിങ് ചെയ്യാത്തവ) ജനൽ, വാതിൽ, സ്റ്റെയർകെയിസ്, ഫർണിച്ചർ മുതലായ തടികൊണ്ട് നിർമ്മിച്ച വസ്തുക്കൾ എന്നിവയെല്ലാം ഒത്തിണങ്ങുന്ന ഒരു നിറകൂട്ട് (Colour scheme) നൽകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. പുതുതായി പ്ലാസ്റ്ററിങ് കഴിഞ്ഞതിന് ശേഷം കുറച്ചു നാൾ വൈറ്റ് സിമന്റും മറ്റും അടിച്ച് ഭിത്തി
ക്കുള്ളിലെ ജലാംശം മുഴുവനായി ബാഷ്‌പീകരിച്ചതിന് ശേഷം വേണം പുട്ടി, പ്രൈമർ എന്നിവ ഉപയോഗിച്ച് വെടിപ്പാക്കിയ ചുവരുകളിൽ വിലകൂടിയ പെയിന്റ് അടിക്കേണ്ടത്.
ഉദ്ദേശിക്കുന്ന നിറങ്ങൾ ലഭിക്കാൻ പെയിന്റ് കമ്പനികൾ കളർ സ്പെഷ്യലിസ്റ്റുകളുടെ സഹായം നൽകാറുണ്ട്. പ്രകൃതിയുമായി ഇണങ്ങിചേരുന്ന നിറങ്ങൾ ഉപയോഗിച്ചാൽ കണ്ണിന് കുളിർമയുള്ള അന്തരീക്ഷം ലഭിക്കും. പ്രത്യേകിച്ച് Foliage green, Terracotta പോലുള്ള നിറങ്ങൾ. നിറങ്ങൾ മൂന്ന് തരത്തിൽ ആണ് നിലകൊള്ളുന്നത്.
1. പ്രൈമറി കളേഴ്സ് (ചുവപ്പ്, നീല, മഞ്ഞ)
2. സെക്കന്ററി കളേഴ്സ് (പ്രൈമറി കളറുകൾ പലരീതിയിൽ മിക്സ് ചെയ്യുമ്പോൾ ലഭിക്കുന്നവ)
3. ട്രെഷറി കളേഴ്സ് ( പ്രൈമറി, സെക്കന്ററി കളറുകൾ ചേർന്ന് മിക്സ് ചെയ്ത് ലഭിക്കുന്നവ) മുകളിൽ പറഞ്ഞ നിറങ്ങൾ എല്ലാം ഒരു കളർ വീലിലൂടെ ഒരേ സമയം വിലയിരുത്തുവാൻ സാധിക്കും.
പെയിന്റുകളുടെ സവിശേഷതയായ ഹ്യൂ, ടിൻ്റ്, ഷേഡ്, ടോൺ എന്നിവയുടെ സവിശേഷതകൾ മനസിലാക്കി വിധഗ്ദരായ തൊഴിലാളികളുടെ അഭിപ്രായങ്ങളും കണക്കിലെടുത്ത് പ്രൈമർ, പുട്ടി എന്നിവ യഥേഷ്‌ടം ഉപയോഗിച്ച് ശേഷം റോളർ ബ്രഷ് ഉപയോഗിച്ച് പെയിന്റ് ചെയ്യുകയാണെങ്കിൽ മുടക്കിയ പണത്തിന് മൂല്യം നൽകുന്ന രീതിയിൽ കണ്ണിന് കുളിർമ്മ നൽകുന്ന ഒരു വാസ്തു ശിൽപ്പം രൂപപ്പെടും.