തലയിണയിൽ നിന്നും ദുർഗന്ധം വരുന്നുണ്ടോ? എങ്കിൽ ഇതാണ് കാരണം, ശ്രദ്ധിക്കാം

Published : Aug 24, 2025, 01:41 PM IST
Pillow

Synopsis

ദിവസങ്ങളോളം വൃത്തിയാക്കാതെ ഉപയോഗിക്കുമ്പോൾ ഇതിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര ദിവസം കൂടുമ്പോഴാണ് നിങ്ങൾ കിടക്കവിരി കഴുകാറുള്ളത്?

ഒട്ടുമിക്ക നേരവും കിടക്കയിലാണ് നമ്മൾ സമയം ചിലവഴിക്കുന്നത്. അതിനാൽ തന്നെ ഇടയ്ക്കിടെ കിടക്ക വിരികളും, തലയിണ കവറും വൃത്തിയാക്കേണ്ടതുണ്ട്. ദിവസങ്ങളോളം വൃത്തിയാക്കാതെ ഉപയോഗിക്കുമ്പോൾ ഇതിൽ നിന്നും ദുർഗന്ധം ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. എത്ര ദിവസം കൂടുമ്പോഴാണ് നിങ്ങൾ കിടക്കവിരി കഴുകാറുള്ളത്? തലയിണയിൽ നിന്നും ദുർഗന്ധം വരാനുള്ള കാരണം ഇതാണ്. ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

ശരീരത്തിൽ നിന്നുള്ള എണ്ണ

ചൂട് കൂടുമ്പോൾ രാത്രി സമയങ്ങളിൽ നമ്മൾ വിയർക്കാറുണ്ട്. ഒരുപക്ഷെ നമ്മളിത് ശ്രദ്ധിക്കണമെന്നില്ല. അത്തരത്തിൽ ശരീരത്തിൽ നിന്നും ഉണ്ടാകുന്ന പലതരം എണ്ണകൾ കിടക്കയിലും തലയിണയിലും പടരുന്നു. ഇത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു.

വിയർപ്പ്

എപ്പോഴും വിയർക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഉറക്കത്തിനിടയിലും വിയർക്കാനുള്ള സാധ്യതയുണ്ട്. അമിതമായി വിയർപ്പ് പറ്റുമ്പോഴും തലയിണയിൽ നിന്നും ദുർഗന്ധം വരാറുണ്ട്.

പൂപ്പൽ

ഈർപ്പവും വിയർപ്പും പറ്റുമ്പോൾ തലയിണയിൽ തങ്ങി നിൽക്കുകയും ഇത് പൂപ്പൽ ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. ഇതുമൂലം തലയിണയിൽ നിന്നും ദുർഗന്ധം ഉണ്ടാവുന്നു.

ഭക്ഷണം

മദ്യം, സ്‌പൈസി ആയിട്ടുള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുമ്പോൾ ശരീരത്തിൽ ഇതിന്റെ ഗന്ധം തങ്ങി നിൽക്കുന്നു. ഇതും ദുർഗന്ധത്തിന് കാരണമാകാറുണ്ട്.

വൃത്തിയാക്കാം

ചെറിയ അളവിൽ സോപ്പ് പൊടി ഉപയോഗിച്ച് കിടക്ക വിരിയും തലയിണയും വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ആവശ്യമെങ്കിൽ വിനാഗിരി ചേർത്ത് വൃത്തിയാക്കാവുന്നതാണ്. ഇത് ദുർഗന്ധത്തെ അകറ്റാൻ സഹായിക്കുന്നു.

കഴുകുമ്പോൾ

മെഷീനിൽ കഴുകുന്നതിനേക്കാളും കൈകൾ ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്. ഇത് എളുപ്പത്തിൽ കറയെയും ദുർഗന്ധത്തെയും ഇല്ലാതാക്കാൻ സഹായിക്കുന്നു.

ബേക്കിംഗ് സോഡ

ദുർഗന്ധത്തെ അകറ്റാൻ ബേക്കിംഗ് സോഡ ചേർത്ത വെള്ളത്തിൽ തലയിണ കവർ കുറച്ച് നേരം മുക്കിവയ്ക്കാം. ശേഷം വൃത്തിയായി കഴുകിയാൽ മതി.

സൂര്യപ്രകാശം

തലയിണ ഇടയ്ക്കിടെ സൂര്യപ്രകാശം കൊള്ളിക്കുന്നത് ദുർഗന്ധത്തെയും അണുക്കളെയും അകറ്റാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

നാല് വശവും പാറ്റിയോ ഉള്ള കാറ്റും വെളിച്ചവും കയറുന്ന അടിപൊളി വീട്
വീട് വെയ്ക്കാൻ ഒരുങ്ങുകയാണോ? ഹോം ലോൺ എടുക്കാൻ ഇതാണ് പറ്റിയ സമയം