ഡിഷ് വാഷർ ഉപയോഗിക്കുമ്പോൾ ഈ അബദ്ധങ്ങൾ അവർത്തിക്കരുതേ

Published : Jun 18, 2025, 05:05 PM IST
dish washer

Synopsis

എല്ലാത്തരം പാത്രങ്ങളും ഡിഷ് വാഷറിൽ കഴുകാൻ സാധിക്കില്ല. പ്ലാസ്റ്റിക്, ക്രിസ്റ്റൽ തുടങ്ങിയവ ഡിഷ് വാഷറിൽ കഴുകാനിടുന്നത് ഒഴിവാക്കാം.

ഡിഷ് വാഷർ വന്നതോടെ പാത്രം കഴുകുന്ന ജോലി ഏറെക്കുറെ എളുപ്പമായിട്ടുണ്ട്. ഇതിനോടകം അടുക്കളയിലെ ആവശ്യവസ്തുവായി ഈ ഉപകരണം മാറിക്കഴിഞ്ഞിരിക്കുന്നു. എന്നാൽ ശരിയായ രീതിയിൽ ഇത് ഉപയോഗിച്ചില്ലെങ്കിൽ ഡിഷ് വാഷറിന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്. ഡിഷ് വാഷർ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ ഒഴിവാക്കാം.

ഈ പാത്രങ്ങൾ കഴുകാനിടരുത്

എല്ലാത്തരം പാത്രങ്ങളും ഡിഷ് വാഷറിൽ കഴുകാൻ സാധിക്കില്ല. പ്ലാസ്റ്റിക്, ക്രിസ്റ്റൽ തുടങ്ങിയവ ഡിഷ് വാഷറിൽ കഴുകാനിടുന്നത് ഒഴിവാക്കാം. ഇത്തരം പാത്രങ്ങൾ കൈകൾ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്.

ശരിയായ രീതിയിൽ വയ്ക്കാം

ഡിഷ് വാഷറിൽ പാത്രങ്ങൾ കഴുകാനിടുമ്പോൾ ഓരോന്നും അതാത് സ്ഥലത്ത് വയ്ക്കാൻ ശ്രദ്ധിക്കണം. കണ്ടെയ്‌നറുകൾ, ഗ്ലാസ്, മഗ്ഗ് തുടങ്ങിയവ ഏതൊക്കെ സ്ഥലത്താണ് വയ്‌ക്കേണ്ടതെന്ന് മനസിലാക്കണം. ഇല്ലെങ്കിൽ മെഷീന് കേടുപാടുകൾ സംഭവിക്കാൻ സാധ്യതയുണ്ട്.

സോപ്പ് പൊടി ഉപയോഗിക്കുമ്പോൾ

പാത്രങ്ങൾ നന്നായി വൃത്തിയാകാൻ വേണ്ടി അമിതമായി സോപ്പ് പൊടി ഡിഷ് വാഷറിൽ ഇടാൻ പാടില്ല. ഇത് നിങ്ങളുടെ പാത്രങ്ങൾ വൃത്തിയാക്കുന്നതിന് പകരം മെഷീനിൽ സോപ്പ് പൊടി അടിഞ്ഞുകൂടാൻ കാരണമാകുന്നു. ഇത് ഡിഷ് വാഷറിന്റെ പ്രവർത്തനത്തെ ബാധിക്കും.

ഡിഷ് വാഷർ വൃത്തിയാക്കി സൂക്ഷിക്കാം

കൃത്യമായ ഇടവേളകളിൽ ഡിഷ് വാഷർ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പ്രത്യേകിച്ചും ഡിഷ് വാഷറിന് ഫിൽറ്റർ ഉണ്ടെങ്കിൽ അത്‍ ഇളക്കിമാറ്റി വൃത്തിയാക്കേണ്ടതുണ്ട്. ഭക്ഷണാവശിഷ്ടങ്ങൾ, അഴുക്ക് എന്നിവ അടിഞ്ഞുകൂടുന്നത് മെഷീന്റെ പ്രവർത്തനത്തെ ബാധിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്