തൈര് കേടുവരാതെ സൂക്ഷിക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Jun 18, 2025, 01:00 PM IST
Curd

Synopsis

ഉപയോഗം കഴിഞ്ഞാൽ എപ്പോഴും ഫ്രിഡ്ജിലാണ് തൈര് നമ്മൾ സൂക്ഷിക്കാറുള്ളത്. എന്നിരുന്നാലും ചില സമയങ്ങളിൽ ഇത് കേടുവരാറുണ്ട്.

പലതരം ഭക്ഷണങ്ങൾക്കൊപ്പവും കഴിക്കാൻ സാധിക്കുന്ന ഒന്നാണ് തൈര്. ഇത് ഉപയോഗിച്ച് ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കാറുമുണ്ട്. ഉപയോഗം കഴിഞ്ഞാൽ എപ്പോഴും ഫ്രിഡ്ജിലാണ് തൈര് നമ്മൾ സൂക്ഷിക്കാറുള്ളത്. എന്നിരുന്നാലും ചില സമയങ്ങളിൽ ഇത് കേടുവരാറുണ്ട്. തൈര് കേടുവരാതെ സൂക്ഷിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ.

സൂക്ഷിക്കുമ്പോൾ

ഈർപ്പവും വായു കടക്കാത്തതുമായ സ്ഥലത്തായിരിക്കണം തൈര് സൂക്ഷിക്കേണ്ടത്. അതിനാൽ തന്നെ വായു കടക്കാത്ത പാത്രത്തിലാക്കി അടച്ച് സൂക്ഷിക്കാം. ഇങ്ങനെ സൂക്ഷിച്ചാൽ തൈര് എത്ര ദിവസം വരെയും കേടുവരാതിരിക്കും.

ഫ്രീസ് ചെയ്യാം

കേടുവരാതിരിക്കാൻ തൈര് ഫ്രീസറിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് അണുക്കൾ ഉണ്ടാകുന്നതിനെ തടയുന്നു. കട്ടപിടിച്ച തൈര് ഉപയോഗിച്ച് മറ്റ് ഭക്ഷണങ്ങൾ ഉണ്ടാക്കാനും സാധിക്കും.

ഇങ്ങനെ ചെയ്യരുത്

തൈര് സൂക്ഷിക്കുന്ന പാത്രം വൃത്തിയുള്ളതാവണം. ഇല്ലെങ്കിൽ ഇത് എളുപ്പത്തിൽ കേടുവരാൻ സാധ്യതയുണ്ട്. വൃത്തിയുള്ള സ്പൂൺ ഉപയോഗിച്ച് മാത്രം പാത്രത്തിൽ നിന്നും തൈരെടുക്കാൻ ശ്രദ്ധിക്കാം. ഇല്ലെങ്കിൽ അണുക്കൾ പെരുകാനും തൈര് കേടുവരാനും സാധ്യതയുണ്ട്.

ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ

ഫ്രിഡ്ജിലെ ഡോറിന്റെ ഭാഗത്ത് തൈര് ഒരിക്കലും സൂക്ഷിക്കരുത്. ഫ്രിഡ്ജിൽ ഏറ്റവും കൂടുതൽ ചൂടുള്ള ഭാഗമാണിത്. അതിനാൽ തന്നെ അമിതമായ ചൂടടിച്ചാൽ തൈര് കേടായിപ്പോകുന്നു.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്