
വൈദ്യുതി ആഘാതമേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുകയാണ്. വീടിന് പുറത്ത് മാത്രമല്ല വീടിന് അകത്തും വൈദ്യുതി ഉപയോഗിക്കുമ്പോൾ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. വൈദ്യുതി ആഘാതത്തിന്റെ തീവ്രത വൈദ്യുതധാരയുടെ അളവിനെയും അത് ശരീരത്തിലൂടെ ഒഴുകുന്ന ദൈർഘ്യത്തെയും ആശ്രയിച്ചിരിക്കുന്നു. ഇസ്തിരിപ്പെട്ടിയും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുമ്പോൾ സൂക്ഷിക്കാം. ചെറിയ തകരാറുകൾ പോലും വലിയ അപകടങ്ങൾക്ക് കാരണമാകാറുണ്ട്. ഇത്തരം പ്രശ്നങ്ങൾ നിസ്സാരമായി കാണുകയോ സ്വയം പരിഹരിക്കാൻ ശ്രമിക്കുകയോ ചെയ്യരുത്. വൈദ്യുതി ഉപയോഗം സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.
2. ഫോൺ ചാർജർ വാങ്ങുമ്പോൾ ഗുണമേന്മയുള്ളത് വാങ്ങിക്കാൻ ശ്രദ്ധിക്കണം. ഇത് നിസ്സാരമായി തോന്നുമെങ്കിലും വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.
3. വീട്ടുപകരണങ്ങൾ ഉപയോഗിക്കുമ്പോൾ ഷോക്ക് അടിക്കുന്നുണ്ടെങ്കിൽ ഉടൻ പരിഹരിക്കാൻ ശ്രദ്ധിക്കണം. ഇത്തരം സാഹചര്യങ്ങളിൽ സ്വയം പരിഹാരം കണ്ടെത്തുന്നത് അപകടങ്ങൾക്ക് കാരണമായേക്കാം.
4. വിശേഷ ദിവസങ്ങളിലും വീട്ടിലെ പരിപാടികൾക്കും കളർ ലൈറ്റുകൾ ഇടുമ്പോൾ ശ്രദ്ധിക്കാം. പുറത്ത് നിന്നും ഗുണമേന്മയില്ലാത്ത ലൈറ്റുകൾ വാങ്ങി ഉപയോഗിക്കരുത്. ഇതിൽ ഇൻസുലേഷൻ കൃത്യമായിരിക്കുകയില്ല. ഐഎസ്ഐ മുദ്രയുള്ളവ നോക്കി വാങ്ങാൻ ശ്രദ്ധിക്കണം.
5. വൈദ്യുതിയിൽ നിന്നും ഷോക്കേൽക്കാതെ സംരക്ഷണം ലഭിക്കാൻ വേണ്ടിയാണ് ആർ.സി.സി.ബി ( Residual Current Circuit Breaker) നൽകുന്നത്. ഇതിൽ കറന്റ് ബൈപാസ് ചെയ്യുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ കറന്റ് ബൈപാസ് ചെയ്താൽ പിന്നീട് അത് മാറ്റാൻ ശ്രദ്ധിക്കണം.
6. സ്വിച്ച് ബോർഡ് തുറന്നിരിക്കുക, വയറിന്റെ ലൂസ് കണക്ഷൻ, ആർ.സി.സി.ബി ബൈപാസ് ചെയ്യുക തുടങ്ങിയ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ നൽകേണ്ടതുണ്ട്. ഇത് വലിയ അപകടങ്ങൾക്ക് വഴിവയ്ക്കുന്നു.
7. സ്റ്റീൽ കൈവരികളും റൂഫും എല്ലാം എർത്തിലേക്ക് കണക്ട് ചെയ്യാൻ ശ്രദ്ധിക്കാം.
8. വൈദ്യുതി അറ്റകുറ്റപണികൾ സ്വയം ചെയ്യുന്നത് ഒഴിവാക്കാം. വിദഗ്ധനായ ഇലക്ട്രീഷ്യനെ കൊണ്ട് മാത്രം ചെയ്യിക്കാനും ശ്രദ്ധിക്കണം. കൂടാതെ ഇടയ്ക്കിടെ വീട്ടിലെ വൈദ്യുതി സംവിധാനങ്ങൾ പരിശോധിക്കുകയും കുഴപ്പങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുകയും വേണം.