ഈ മാലിന്യങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിയരുത്; കാരണം ഇതാണ്

Published : May 20, 2025, 05:37 PM IST
ഈ മാലിന്യങ്ങൾ ചവറ്റുകുട്ടയിൽ വലിച്ചെറിയരുത്; കാരണം ഇതാണ്

Synopsis

ചില സാധനങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അപകടങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു.

വീടും പരിസരവും വൃത്തിയായി കിടക്കാൻ ആഗ്രഹിക്കുന്നവരാണ് എല്ലാവരും. വീടിനുള്ളിൽ ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കിയാൽ മാത്രമേ വീടിനുള്ളിൽ സ്ഥലവും വൃത്തിയും കിട്ടുകയുള്ളു. പലരും വീട് വൃത്തിയാക്കുമ്പോൾ മാലിന്യങ്ങൾ എവിടേക്കെങ്കിലും വലിച്ചെറിയാറാണ് ചെയ്യുന്നത്. എന്നാൽ എല്ലാ വസ്തുക്കളും ഇത്തരത്തിൽ വലിച്ചെറിയാൻ പാടില്ല. ചില സാധനങ്ങൾ ശരിയായ രീതിയിൽ സംസ്കരിച്ചില്ലെങ്കിൽ അപകടങ്ങൾക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു. ഈ മാലിന്യങ്ങൾ വലിച്ചെറിയരുത്. 

ബാറ്ററികൾ 

ഉപകരണങ്ങളുടെ ബാറ്ററികൾ മാറ്റി ഇടുമ്പോൾ പലരും എവിടേക്കെങ്കിലും അത് വലിച്ചെറിയുകയാണ് ചെയ്യുന്നത്. ബാറ്ററികൾ എളുപ്പത്തിൽ തീ പിടിക്കാൻ സാധ്യതയുള്ളവയാണ്. അതിനാൽ തന്നെ സുരക്ഷിതമായ രീതിയിൽ ആയിരിക്കണം ബാറ്ററികൾ സംസ്കരിക്കേണ്ടത്. 

ക്ലീനറുകൾ 

വൃത്തിയാക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഡ്രെയിൻ ക്ലീനർ, ബ്ലീച്ച്, അമോണിയ അടങ്ങിയ ക്ലീനർ, എയറോസോൾ തുടങ്ങിയ ക്ലീനറുകൾ കളയുമ്പോൾ ശ്രദ്ധിക്കണം. കാരണം രാസവസ്തുക്കൾ ആയതിനാൽ തന്നെ ഇതിൽ നിന്നും വിഷാംശമുള്ള പുക ഉയരാനും കത്തിപിടിക്കാനുമൊക്കെ സാധ്യത കൂടുതലാണ്. 

കീടനാശിനികൾ 

കീടനാശിനികളിൽ വിഷാംശം അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ ശരിയായ രീതിയിൽ ഇത് സംസ്കരിച്ചില്ലെങ്കിൽ മൃഗങ്ങൾക്കും പ്രാണികൾക്കും തുടങ്ങി കുടിവെള്ളത്തിൽ വരെ കലരാൻ സാധ്യതയുണ്ട്. 

ബൾബ് 

കേടായ ബൾബ് മാറ്റി സ്ഥാപിക്കുമ്പോൾ പഴയത് എവിടേക്കെങ്കിലും വലിച്ചെറിയാൻ പാടില്ല. കാരണം ഇതിൽ മെർകുറിയുണ്ട്. ഇത് പ്രകൃതിക്കും മനുഷ്യനും ദോഷമുണ്ടാക്കുന്നതാണ്. 

പെയിന്റുകൾ 

ബാക്കിവന്ന പെയിന്റുകൾ എന്ത് ചെയ്യണമെന്ന് അറിയാതെ നിക്കുമ്പോൾ എങ്ങനെയെങ്കിലും അത് ഉപേക്ഷിക്കാൻ ശ്രമിക്കരുത്. പെയിന്റിലും വിഷാംശം അടങ്ങിയിട്ടുണ്ട്. ഇത് വലിച്ചെറിയുന്നതിന് പകരം ഉപയോഗപ്രദമായ കാര്യങ്ങൾ ചെയ്യുന്നതാണ് ഉചിതം. 

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്