രോഗങ്ങൾ പരത്തുന്ന പാറ്റയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ 

Published : May 20, 2025, 01:31 PM ISTUpdated : May 20, 2025, 01:32 PM IST
രോഗങ്ങൾ പരത്തുന്ന പാറ്റയെ തുരത്താൻ ഇതാ ചില പൊടിക്കൈകൾ 

Synopsis

വൃത്തിക്കാണ് അടുക്കളയിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടത്. അടുക്കളയിൽ സ്ഥിരം വരാറുള്ള ജീവിയാണ് പാറ്റ. ഭക്ഷണ സാധനങ്ങൾ തുറന്നിരിക്കുക മാലിന്യങ്ങൾ ഉണ്ടായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് അടുക്കളയിൽ പാറ്റ വരുന്നത്.

അടുക്കളയിൽ ഭക്ഷണം മാത്രം പാകം ചെയ്തതുകൊണ്ട് കാര്യമില്ല. അടുക്കളയ്ക്കും ശരിയായ രീതിയിലുള്ള പരിചരണവും അറ്റകുറ്റപ്പണികളും ആവശ്യമാണ്. വൃത്തിക്കാണ് അടുക്കളയിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകേണ്ടത്. അടുക്കളയിൽ സ്ഥിരം വരാറുള്ള ജീവിയാണ് പാറ്റ. ഭക്ഷണ സാധനങ്ങൾ തുറന്നിരിക്കുക മാലിന്യങ്ങൾ ഉണ്ടായിരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലാണ് അടുക്കളയിൽ പാറ്റ വരുന്നത്. പാറ്റയെ തുരത്താൻ അടുക്കള എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടതും പ്രധാനമാണ്. 

ബോറിക് ആസിഡ് പൗഡർ 

എളുപ്പത്തിൽ പാറ്റയെ തുരത്താൻ ബോറിക് ആസിഡ് മാത്രം മതി. ചെറിയൊരു പാത്രത്തിൽ ഒരേയളവിൽ ബോറിക് ആസിഡും പൊടിച്ചെടുത്ത പഞ്ചസാരയും ചേർക്കണം. ശേഷം ഇത് പാറ്റ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിലോ അടുക്കളയുടെ കോണുകളിലോ വിതറി കൊടുക്കാം. ഇത് പാറ്റകളെ എളുപ്പത്തിൽ നശിപ്പിക്കുന്നു. 

ബേക്കിംഗ് സോഡ 

ബേക്കിംഗ് സോഡ ഉപയോഗിച്ചും പാറ്റയെ എളുപ്പത്തിൽ പമ്പകടത്താൻ സാധിക്കും. പൊടിച്ചെടുത്ത പഞ്ചസാര പൊടിയും ബേക്കിംഗ് സോഡയും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ശേഷം പാറ്റ വരുന്ന സ്ഥലങ്ങളിൽ ഇത് വിതറി ഇടാം. പിന്നീട് പാറ്റയുടെ ശല്യം ഉണ്ടാവില്ല. 

വൃത്തി വേണം 

വൃത്തിയില്ലാത്ത സ്ഥലങ്ങളിലാണ് സാധാരണമായി പാറ്റകൾ വരാറുള്ളത്. അതിനാൽ തന്നെ അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പാറ്റകൾ മാത്രമല്ല വൃത്തിയില്ലെങ്കിൽ പലതരം ജീവികളും പ്രാണികളും കയറിവരാനുള്ള സാധ്യത വളരെ കൂടുതലാണ്. വിനാഗിരി ഉപയോഗിച്ച് അടുക്കള വൃത്തിയാക്കാം. വൃത്തിയാക്കുമ്പോൾ അടുക്കള ഡ്രോയറുകൾ കഴുകാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

റിപെലന്റ്റ് ഉപയോഗിക്കാം 

പ്രകൃതിദത്തമായ റിപെലന്റുകൾ ഉപയോഗിച്ചും പാറ്റയെ തുരത്താൻ സാധിക്കും. വയണ ഇല, വേപ്പില, ഗ്രാമ്പു, ഏലക്ക എന്നിവയുടെ ഗന്ധം പാറ്റയ്ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നവയാണ്. ഇത് പൊടിച്ചോ അല്ലാതെയോ ഉപയോഗിക്കാവുന്നതാണ്. 

PREV
Read more Articles on
click me!

Recommended Stories

അടുക്കളയിൽ വളർത്താവുന്ന 7 മനോഹരമായ ഇൻഡോർ ചെടികൾ
വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്