
പാത്രങ്ങൾ എളുപ്പത്തിൽ കഴുകി വൃത്തിയാക്കാൻ സഹായിക്കുന്ന ഒന്നാണ് സ്പോഞ്ച്. ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും ഇതിൽ ധാരാളം അഴുക്കും അണുക്കളും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് പലതരം രോഗങ്ങൾക്കും വഴിവയ്ക്കുന്നു. പാത്രം കഴുകാൻ സ്പോഞ്ച് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
2. ഓരോ സ്പോഞ്ചിനും വ്യത്യസ്തമായ ഉപയോഗങ്ങളാണ് ഉള്ളത്. തിരിച്ചറിയാൻ സ്പോഞ്ചിന് പലതരം നിറങ്ങൾ നൽകിയിട്ടുണ്ട്. ഇത് മനസിലാക്കിയാവണം സ്പോഞ്ച് ഉപയോഗിക്കേണ്ടത്.
3. സ്പോഞ്ചിൽ ഈർപ്പം തങ്ങി നിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഈർപ്പം ഉണ്ടാകുമ്പോൾ അണുക്കളും പൂപ്പലും വരുന്നു. ഇത് ഉപയോഗിച്ച് കഴുകുമ്പോൾ പാത്രങ്ങളിലും അണുക്കൾ പടരുന്നു. അതിനാൽ തന്നെ ഉപയോഗം കഴിഞ്ഞാൽ സ്പോഞ്ച് കഴുകി വൃത്തിയാക്കി ഉണക്കാൻ ശ്രദ്ധിക്കണം.
4. സ്പോഞ്ച് കീറുകയോ, നിറം മങ്ങുകയോ ചെയ്താൽ അത് ഉപയോഗിക്കാൻ പാടില്ല. കാലപ്പഴക്കം സംഭവിക്കുമ്പോഴാണ് സ്പോഞ്ചിന് കേടുപാടുകൾ ഉണ്ടാകുന്നത്. ഇത് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷമാണ്.