
മൈക്രോവേവ് വന്നതോടെ പാചകം ഒരുപരിധിവരെ എളുപ്പമായെന്ന് പറയാം. ഭക്ഷണം പാകം ചെയ്യാൻ എളുപ്പമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. മൈക്രോവേവ് എളുപ്പത്തിൽ വൃത്തിയാക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.
2. ഉപയോഗിച്ച് കഴിഞ്ഞാൽ ഭക്ഷണാവശിഷ്ടങ്ങളും കറയും ഉടൻ തന്നെ നീക്കം ചെയ്യാൻ മറക്കരുത്. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുന്നു.
3. പൊടിപടലങ്ങളും അഴുക്കും അടിഞ്ഞുകൂടിയാൽ മൈക്രോവേവ് ശരിയായ രീതിയിൽ പ്രവർത്തിക്കുകയില്ല. അതിനാൽ തന്നെ മൈക്രോവേവ് ഫിൽറ്റർ ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
4. മൈക്രോവേവിൽ ഉപയോഗിക്കാൻ കഴിയുന്ന പാത്രത്തിൽ കുറച്ച് വെള്ളവും അതിലേക്ക് മുറിച്ച നാരങ്ങയും ഇടാം. നാരങ്ങ നീരും ഇതിൽ ചേർക്കാവുന്നതാണ്. നാരങ്ങയ്ക്ക് പകരം വിനാഗിരിയും ഉപയോഗിക്കാം.
5. ഇത് മൈക്രോവേവിനുള്ളിൽ വെച്ച് നന്നായി ചൂടാക്കണം. ഈ സമയത്തുണ്ടാകുന്ന ആവി മൈക്രോവേവിനുള്ളിലെ പറ്റിപ്പിടിച്ച അഴുക്കിനെയും കറയേയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു.
6. ചൂടായി കഴിഞ്ഞാൽ ഉടൻ മൈക്രോവേവിന്റെ ഡോർ തുറക്കാൻ പാടില്ല. കുറച്ച് നേരം അങ്ങനെ തന്നെ തുടരാൻ അനുവദിക്കണം.
7. അഞ്ച് മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം മൈക്രോഫൈബർ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്താൽ മതി. ഏതു കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.
8. അകം മാത്രമല്ല മൈക്രോവേവിന് പുറവും നാരങ്ങ ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. അഴുക്കിനെ കളയുന്നതിനൊപ്പം അണുക്കളെ തുരത്താനും ഇത് സഹായിക്കുന്നു.