
കാലാകാലമായി ഉപയോഗിക്കുന്ന നിരവധി വസ്തുക്കൾ നമ്മുടെ അടുക്കളയിൽ ഉണ്ടാവും. ചിലർ പഴകിയ സാധനങ്ങൾ കളയാതെ സൂക്ഷിക്കും. അടുക്കള സാധനങ്ങൾ ദീർഘകാലം ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ എല്ലാത്തരം വസ്തുക്കളും കാലങ്ങളോളം ഉപയോഗിക്കാൻ സാധിക്കില്ല. ഇത് അടുക്കളയുടെ വൃത്തിയുൾപ്പടെ ആരോഗ്യത്തെയും ബാധിക്കാൻ സാധ്യതയുണ്ട്.
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. ശരിയായ രീതിയിൽ സൂക്ഷിച്ചാൽ മാസങ്ങളോളം ഇത് കേടുവരാതിരിക്കും. എന്നാൽ കാലാവധി കഴിഞ്ഞിത് ഉപയോഗിക്കാൻ പാടില്ല. കേടാവുമ്പോൾ ഇതിന്റെ രുചിയിലും മണത്തിലും മാറ്റങ്ങൾ ഉണ്ടാവുന്നു.
2. പ്ലാസ്റ്റിക് പാത്രങ്ങൾ
ഉപയോഗിക്കാൻ എളുപ്പമാണ് പ്ലാസ്റ്റിക് പാത്രങ്ങൾ. എന്നാൽ കാലാവധി തീർന്നാലിത് ഉപയോഗിക്കാൻ കഴിയില്ല. ഭക്ഷണത്തിന്റെ കറ, ദുർഗന്ധം എന്നിവ ഉണ്ടായാൽ മാറ്റി പുതിയത് വാങ്ങാൻ ശ്രദ്ധിക്കണം. പഴകിയ പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്കും വഴിയൊരുക്കും.
3. കട്ടിങ് ബോർഡ്
അടുക്കളയിൽ കട്ടിങ് ബോർഡ് വന്നതോടെ പച്ചക്കറികളും മാംസവും മുറിക്കൽ ജോലി എളുപ്പമായിട്ടുണ്ട്. പലതരം മെറ്റീരിയലുകളിൽ കട്ടിങ് ബോർഡ് ഇന്ന് ലഭ്യമാണ്. എന്നാൽ തടികൊണ്ടുള്ളതും, പ്ലാസ്റ്റിക്കിലുള്ളതുമായ കട്ടിങ് ബോർഡുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കണം. ഉപയോഗം അനുസരിച്ച് ഇതിന് കേടുപാടുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്.
4. ചെറിയ ഉപകരണങ്ങൾ
എത്രകാലം വരെ പ്രവർത്തിക്കുമോ അത്രയും കാലം വരെ ഉപകരണങ്ങൾ ഉപയോഗിക്കുന്നവരാണ് നമ്മൾ. എന്നാൽ ചെറിയ ഉപകരണങ്ങൾ ദീർഘകാലം ഉപയോഗിക്കാൻ കഴിയില്ല. ഇവ ഇടയ്ക്കിടെ പരിശോധിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്താൻ ശ്രദ്ധിക്കണം.