പ്ലാസ്റ്റിക് പാത്രങ്ങൾ കഴുകാറില്ലേ? എങ്കിൽ സൂക്ഷിച്ചോളു

Published : Apr 22, 2025, 02:52 PM ISTUpdated : Apr 22, 2025, 02:53 PM IST
പ്ലാസ്റ്റിക് പാത്രങ്ങൾ കഴുകാറില്ലേ? എങ്കിൽ സൂക്ഷിച്ചോളു

Synopsis

എളുപ്പത്തിൽ ഉപയോഗിക്കാനും സാധനങ്ങൾ സൂക്ഷിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാക്കിവന്ന ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്.

എല്ലാ അടുക്കളയിലും പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാറുണ്ട്. എളുപ്പത്തിൽ ഉപയോഗിക്കാനും സാധനങ്ങൾ സൂക്ഷിക്കാനും സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ബാക്കിവന്ന ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. ഇത് ഭക്ഷണത്തെ സുരക്ഷിതമായി ഇരിക്കാൻ സഹായിക്കുമെങ്കിലും പ്ലാസ്റ്റിക് പാത്രങ്ങളിൽ എളുപ്പത്തിൽ കറയുണ്ടാവുകയും അതുമൂലം ദുർഗന്ധം ഉണ്ടാവുകയും ചെയ്യുന്നു. എത്രയൊക്കെ സോപ്പ് ഉപയോഗിച്ച് കഴുകിയാലും ഇത് പോകണമെന്നുമില്ല. പ്ലാസ്റ്റിക് പാത്രങ്ങൾ കഴുകി വൃത്തിയാക്കേണ്ടത് ഇങ്ങനെയാണ്. 

പാത്രത്തിലെ ദുർഗന്ധം മാറാൻ 

1. കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കണം. 

2. ഈ വെള്ളത്തിലേക്ക് പാത്രം നന്നായി മുക്കിവയ്ക്കാം. അര മണിക്കൂർ ഇങ്ങനെ തന്നെ വയ്ക്കണം. 

3. ശേഷം ശുദ്ധമായ വെള്ളം ഉപയോഗിച്ച് നന്നായി പാത്രം കഴുകിയെടുക്കണം. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ പാത്രത്തിലെ ദുർഗന്ധം എളുപ്പത്തിൽ മാറിക്കിട്ടും. 

4. ഇനി പാത്രത്തിലെ ദുർഗന്ധം ശരിക്കും മാറിയിട്ടില്ലെങ്കിൽ പാത്രത്തിലേക്ക് കുറച്ച് പേപ്പർ വെച്ച് അടച്ച് വയ്ക്കാം. കുറച്ച് ദിവസം അങ്ങനെ തന്നെ വെച്ചിരുന്നാൽ പേപ്പർ, പാത്രത്തിലെ ദുർഗന്ധത്തെ മുഴുവൻ വലിച്ചെടുക്കുന്നു. 

5. ശേഷം പാത്രം ഒന്നുകൂടെ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.  

പാത്രത്തിലെ കറ നീക്കം ചെയ്യാൻ 

1. കറയുള്ള പാത്രത്തിലേക്ക് വിനാഗിരി ഒഴിച്ച് വയ്ക്കണം. വിനാഗിരിക്ക് പകരം സാനിറ്റൈസറും ഉപയോഗിക്കാവുന്നതാണ്. 

2. അര മണിക്കൂർ അങ്ങനെ തന്നെ വെച്ചതിന് ശേഷം ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകണം. 

3. ശേഷം സ്ക്രബ്ബർ അല്ലെങ്കിൽ സ്പോഞ്ച് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം.

4. ഇത് പാത്രത്തിലെ കറയേയും അണുക്കളെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. 

ഡ്രൈ നട്ട്സും സീഡ്‌സും കേടുവന്നോ? എങ്കിൽ ഇത്രയേ ചെയ്യാനുള്ളൂ

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്