
മുട്ട കഴിക്കാൻ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. പൊരിച്ചും, ബുൾസെ അടിച്ചും അവിച്ചുമൊക്കെ മുട്ട കഴിക്കുന്നവരുണ്ട്. എന്നാൽ മുട്ട കഴിച്ച് കഴിഞ്ഞതിന് ശേഷം വിട്ടൊഴിയാത്ത അതിന്റെ ഗന്ധം പലർക്കും തലവേദനയാണ്. സോപ്പിട്ട് പാത്രങ്ങൾ കഴുകിയാലൊന്നും ഇത് പോവുകയുമില്ല. മുട്ടയുടെ ഗന്ധം എപ്പോഴും പാത്രത്തിൽ തന്നെ തങ്ങി നിൽക്കുന്നു. എന്നാൽ ഇനി പാത്രത്തിലെ മുട്ടയുടെ ഗന്ധം മാറാൻ സോപ്പൊന്നും വേണ്ട ഇത്രയും മാത്രം ചെയ്താൽ മതി.
പയർ പൊടി
വീട്ടിൽ പയർ പൊടിയുണ്ടെങ്കിൽ അത് ഉപയോഗിച്ച് പാത്രത്തിലെ മുട്ടയുടെ ഗന്ധം എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും. കുറച്ച് പയർ പൊടി എടുത്തതിന് ശേഷം പാത്രത്തിലേക്കിട്ട് ഉരച്ച് കഴുകണം. 5 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി വെള്ളമൊഴിച്ച് കഴുകിയെടുക്കാം. ഇത് മുട്ടയുടെ ഗന്ധത്തെ എളുപ്പത്തിൽ വലിച്ചെടുക്കുന്നു.
ബേക്കിംഗ് സോഡ
ദുർഗന്ധങ്ങൾ അകറ്റാൻ സാധാരണമായി അടുക്കളയിൽ ഉപയോഗിക്കുന്ന ഒന്നാണ് ബേക്കിംഗ് സോഡ. ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് ബേക്കിംഗ് സോഡ ചേർക്കണം. ശേഷം ദുർഗന്ധമുള്ള പാത്രം വെള്ളത്തിൽ മുക്കിവയ്ക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം സോപ്പ് ഉപയോഗിച്ച് കഴുകിയെടുക്കാവുന്നതാണ്.
വിനാഗിരി
വിനാഗിരിയും വെള്ളവും ചേർത്ത ലായനിയിൽ പാത്രം കഴുകിയാൽ മുട്ടയുടെ ദുർഗന്ധം പെട്ടെന്ന് മാറിക്കിട്ടും. വിനാഗിരിയിൽ ശക്തമായ ആസിഡ് പ്രോപ്പർട്ടീസ് ഉള്ളതുകൊണ്ട് തന്നെ ഇത് ദുർഗന്ധത്തെ എളുപ്പത്തിൽ വലിച്ചെടുക്കുന്നു. വിനാഗിരിയുടെ കൂടെ കുറച്ച് നാരങ്ങ നീര് കൂടെ ചേർത്താൽ നല്ല സുഗന്ധം ലഭിക്കും.
തടിപ്പാത്രങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി