പഴവർഗ്ഗങ്ങൾ കെടാവില്ല, എത്ര ദിവസം വേണമെങ്കിലും ഇരിക്കും; ഇത്രയേ ചെയ്യാനുള്ളൂ 

Published : Mar 07, 2025, 12:07 PM IST
പഴവർഗ്ഗങ്ങൾ കെടാവില്ല, എത്ര ദിവസം വേണമെങ്കിലും ഇരിക്കും; ഇത്രയേ ചെയ്യാനുള്ളൂ 

Synopsis

പഴവർഗ്ഗങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ ദിവസങ്ങൾ കഴിയുന്നതനുസരിച്ച് അവ കേടായും പോകാറുണ്ട്. പ്രത്യേകിച്ചും ഉപയോഗിച്ചതിന് ശേഷം ബാക്കി ഭാഗം മാറ്റിവെക്കുമ്പോൾ അവ നിറം മങ്ങി ചീഞ്ഞുപോകും. വായുവുമായുള്ള സമ്പർക്കമാണ് ഇങ്ങനെ ഉണ്ടാവാൻ കാരണമാകുന്നത്

പഴവർഗ്ഗങ്ങൾ വാങ്ങി സൂക്ഷിക്കുമ്പോൾ ദിവസങ്ങൾ കഴിയുന്നതനുസരിച്ച് അവ കേടായും പോകാറുണ്ട്. പ്രത്യേകിച്ചും ഉപയോഗിച്ചതിന് ശേഷം ബാക്കി ഭാഗം മാറ്റിവെക്കുമ്പോൾ അവ നിറം മങ്ങി ചീഞ്ഞുപോകും. വായുവുമായുള്ള സമ്പർക്കമാണ് ഇങ്ങനെ ഉണ്ടാവാൻ കാരണമാകുന്നത്. പഴവർഗ്ഗങ്ങളിലെ എൻസൈമുകളും ചുറ്റിനുമുള്ള വായുവും തമ്മിലുണ്ടാകുന്ന പ്രതികരണം മൂലമാണ് ഇത് ചീത്തയായി പോകുന്നത്. പഴവർഗ്ഗങ്ങൾ കേടാവാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

എയർ ടൈറ്റ് ഫുഡ് ബാഗ് 

മുറിച്ചെടുത്ത പഴവർഗ്ഗങ്ങൾ അടച്ചുവെക്കാൻ സാധിക്കുന്ന പാത്രങ്ങളിൽ അല്ലെങ്കിൽ ഫുഡ് ബാഗിൽ സൂക്ഷിക്കാവുന്നതാണ്. ഇത് ഈർപ്പത്തെ നിലനിർത്തുകയും പഴവർഗ്ഗങ്ങളിലുള്ള എൻസൈമുകളും വായുവും തമ്മിലുള്ള പ്രതിപ്രവർത്തനത്തെ തടയുകയും ചെയ്യുന്നു.

ഉപ്പ് വെള്ളം 

ഓക്സിഡേഷനെ തടയാൻ സഹായിക്കുന്നവയാണ് ഉപ്പ്. വെള്ളത്തിൽ ഉപ്പ് കലർത്തിയതിന് ശേഷം പഴവർഗ്ഗങ്ങളെ കുറച്ച് നേരം അതിലേക്ക് ഇട്ടുവെക്കണം. ശേഷം ശുദ്ധമായ വെള്ളത്തിൽ വൃത്തിയാക്കിയെടുക്കാവുന്നതാണ്. ഇത് പഴവർഗ്ഗങ്ങളിൽ ഉപ്പ് രസമുണ്ടാകുന്നത് തടയുന്നു.

നാരങ്ങ നീര് 

പഴവർഗ്ഗങ്ങൾ സൂക്ഷിച്ചിരിക്കുന്ന പാത്രത്തിലേക്ക് കുറച്ച് നാരങ്ങ നീര് ചേർത്തുകൊടുക്കണം. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രസ് ഓക്സിഡേഷൻ പ്രക്രിയയെ റിവേഴ്‌സ് ചെയ്യുകയും പഴവർഗ്ഗങ്ങൾ എപ്പോഴും ഫ്രഷ് ആയി ഇരിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തേൻ 

തേൻ ഉപയോഗിച്ച് പഴവർഗ്ഗങ്ങൾ കേടാവുന്നത് തടയാൻ സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. കുറച്ച് തേൻ വെള്ളത്തിൽ കലർത്തി മുറിച്ച പഴവർഗ്ഗങ്ങൾ അതിലേക്ക് ഇട്ടുകൊടുക്കാവുന്നതാണ്.

പൊതിയുക 

മുറിച്ചെടുത്ത പഴവർഗ്ഗങ്ങൾ റബ്ബർ ബാന്റുകൊണ്ട് പൊതിഞ്ഞു സൂക്ഷിക്കാവുന്നതാണ്. ഇത് വായു സമ്പർക്കത്തെ തടയുകയും പഴവർഗ്ഗങ്ങളുടെ നിറം മാറുന്നത് തടയുകയും ചെയ്യുന്നു.   

എന്താണ് ട്രേ സീലിംഗ്; ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ ഏറ്റവും കൂടുതൽ അണുക്കൾ ഉണ്ടാകുന്നത് ഇവിടെയാണ്
സൂര്യപ്രകാശം ഇല്ലാതെ വളരുന്ന 7 ഇൻഡോർ ചെടികൾ ഏതൊക്കെയാണെന്ന് അറിയാം