
വീടിന്റെ ഹൃദയഭാഗമാണ് അടുക്കള. അതിനാൽ തന്നെ എപ്പോഴും വൃത്തിയുണ്ടായിരിക്കേണ്ട ഇടമാണിത്. അടുക്കള ക്യാബിനറ്റും, കൗണ്ടർടോപുകളും വൃത്തിയാക്കുന്നതുപോലെ തന്നെ സിങ്കും നമ്മൾ വൃത്തിയാക്കേണ്ടതുണ്ട്. അടുക്കള സിങ്ക് വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി.
അടുക്കള സിങ്ക് വൃത്തിയാക്കാൻ ബേക്കിംഗ് സോഡ നല്ലതാണ്. ഇത് കഠിന കറകളെ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കുന്നു. വെള്ളത്തിൽ ബേക്കിംഗ് സോഡ ചേർത്തതിന് ശേഷം സിങ്കിൽ തേച്ചുപിടിപ്പിക്കാം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം വെള്ളവും സ്‌ക്രബറും ഉപയോഗിച്ച് നന്നായി കഴുകിയെടുത്താൽ മതി.
വിനാഗിരി ഉപയോഗിച്ചും അടുക്കള സിങ്ക് വൃത്തിയാക്കാൻ സാധിക്കും. സിങ്കിലേക്ക് ബേക്കിംഗ് സോഡ ഇട്ടതിന് ശേഷം അതിലേക്ക് കുറച്ച് വിനാഗിരി ഒഴിക്കാം. അതുകഴിഞ്ഞ് സ്‌ക്രബർ ഉപയോഗിച്ച് നന്നായി വൃത്തിയാക്കിയാൽ മതി.
3. നാരങ്ങ
നാരങ്ങ ഉപയോഗിച്ച് പാത്രങ്ങൾ മാത്രമല്ല സിങ്കും വൃത്തിയാക്കാൻ സാധിക്കും. സിങ്കിന് ചുറ്റും ബേക്കിംഗ് സോഡ വിതറിയതിന് ശേഷം പകുതി മുറിച്ച നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകാം. ഇത് കറയേയും അഴുക്കിനെയും നീക്കം ചെയ്ത് സിങ്ക് തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു.
4. ഡിഷ് സോപ്പ്
ഡിഷ് സോപ്പ് ഉപയോഗിച്ചും എളുപ്പത്തിൽ അടുക്കള സിങ്ക് വൃത്തിയാക്കാൻ സാധിക്കും. ഡിഷ് സോപ്പും സ്‌ക്രബറും ഉപയോഗിച്ച് സിങ്ക് നന്നായി ഉരച്ച് കഴുകിയാൽ മതി.
5. ഒലിവ് ഓയിൽ
വൃത്തിയാക്കാനും ഒലിവ് ഓയിൽ ഉപയോഗിക്കാൻ സാധിക്കും. വൃത്തിയുള്ള തുണിയിൽ ഒലിവ് ഓയിൽ എടുത്തതിന് ശേഷം സിങ്ക് നന്നായി തുടച്ചെടുത്താൽ മതി. ഇത് സിങ്കിനെ കൂടുതൽ തിളക്കമുള്ളതാക്കുന്നു.