ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ഒരിക്കലും സൂക്ഷിക്കാൻ പാടില്ലാത്ത 6 വസ്തുക്കൾ ഇവയാണ്

Published : Nov 17, 2025, 05:17 PM IST
Gas stove

Synopsis

എളുപ്പത്തിൽ ഉപയോഗിക്കുന്നതിന് വേണ്ടി പാചകത്തിന് ഉപയോഗിക്കുന്ന സാധനങ്ങൾ എല്ലാം നമ്മൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് വെയ്‌ക്കാറുണ്ട്. എന്നാൽ ഇങ്ങനെ സൂക്ഷിക്കുന്നത് സുരക്ഷിതമല്ല.

അടുക്കളയിൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്തായിരിക്കും പാചകത്തിന് ഉപയോഗിക്കുന്ന ഭൂരിഭാഗം സാധനങ്ങളും നമ്മൾ സൂക്ഷിക്കുന്നത്. എന്നാലിത് ജോലി എളുപ്പമാക്കുമെങ്കിലും എല്ലാത്തരം വസ്തുക്കളും ഗ്യാസ് സ്റ്റൗവിനടുത്ത് സൂക്ഷിക്കുന്നത് സുരക്ഷിതമല്ല. ഈ വസ്തുക്കൾ സൂക്ഷിക്കുന്നുണ്ടെങ്കിൽ ഉടൻ മാറ്റിക്കോളൂ.

പാചക എണ്ണ

പാചകത്തിന് ഉപയോഗിക്കുന്ന എണ്ണ ഒരിക്കലും ഗ്യാസ് സ്റ്റൗവിന് അടുത്ത് സൂക്ഷിക്കരുത്. നിരന്തരമായി ചൂടേൽക്കുമ്പോൾ ഇത് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. എണ്ണയുടെ രുചിയും ഗുണമേന്മയും ഇതിലൂടെ നഷ്ടപ്പെടാം.

സുഗന്ധവ്യഞ്ജനങ്ങൾ

പാചകത്തിന് ഉപയോഗിക്കുന്ന സുഗന്ധവ്യഞ്ജനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കണം. ചൂടേൽക്കുമ്പോൾ ഇതിന്റെ ഘടനയിലും രുചിയിലും മാറ്റങ്ങൾ സംഭവിക്കുന്നു. സുഗന്ധവ്യഞ്ജനങ്ങൾ അടുക്കള ഷെൽഫിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

പേപ്പർ ടവൽ

പേപ്പർ ടവൽ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് കത്തിപ്പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാൽ തന്നെ ഗ്യാസിന്റെ ഭാഗത്ത് നിന്നും ഇത് മാറ്റി സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

ഉപകരണങ്ങൾ

ഗ്യാസ് സ്റ്റൗവിൽ നിന്നും ഉണ്ടാകുന്ന അമിതമായ ചൂട് ഇലട്രിക് ഉപകരണങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ ഒരിക്കലും ഗ്യാസ് സ്റ്റൗവിനോട് ചേർത്ത് സൂക്ഷിക്കരുത്.

കേടാവുന്ന ഭക്ഷണങ്ങൾ

പെട്ടെന്ന് കേടുവരുന്ന ഭക്ഷണ സാധനങ്ങൾ ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം. അധികം ചൂടോ പ്രകാശമോ ഇല്ലാത്ത സ്ഥലത്താവണം ഇത് സൂക്ഷിക്കേണ്ടത്. പച്ചക്കറികൾ, പഴങ്ങൾ എന്നിവ റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കാവുന്നതാണ്.

ക്ലീനറുകൾ

പലതരം രാസവസ്തുക്കൾ കൊണ്ട് നിർമ്മിച്ചതാണ് ക്ലീനറുകൾ. അതിനാൽ തന്നെ ഇത് കത്തിപ്പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഗ്യാസ് സ്റ്റൗവിന്റെ അടുത്ത് ക്ലീനറുകൾ സൂക്ഷിക്കുന്നത് ഒഴിവാക്കാം.

PREV
Read more Articles on
click me!

Recommended Stories

ബെഡ്‌സൈഡിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ബാൽക്കണിയിൽ സുഗന്ധം പരത്താൻ നിർബന്ധമായും വളർത്തേണ്ട 7 ചെടികൾ ഇതാണ്