ബാൽക്കണിയിൽ എളുപ്പം നാരങ്ങ വളർത്താം; ഇത്രയും ചെയ്താൽ മതി

Published : Jan 20, 2026, 02:56 PM IST
lemon plant

Synopsis

ഇത് പോട്ടിലും നന്നായി വളരുന്നു. നല്ല സുഗന്ധം പരത്തുന്ന നാരങ്ങ ചെടി ബാൽക്കണിയിൽ വളർത്തിയാലോ.

വീട്ടിൽ എളുപ്പം വളർത്താൻ സാധിക്കുന്ന പഴവർഗ്ഗമാണ് നാരങ്ങ. ചെടിക്ക് വളരാൻ കൂടുതൽ സ്ഥലം ആവശ്യമായി വരുന്നില്ല. ഇത് പോട്ടിലും നന്നായി വളരുന്നു. നല്ല സുഗന്ധം പരത്തുന്ന നാരങ്ങ ചെടി ബാൽക്കണിയിൽ വളർത്തിയാലോ. ഇത്രയും മാത്രം ചെയ്താൽ മതി.

നാരങ്ങയിനം തെരഞ്ഞെടുക്കാം

ബാൽക്കണിയിൽ എളുപ്പം വളർത്താൻ സാധിക്കുന്ന നാരങ്ങയിനം തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. പോട്ടിൽ വളരുന്ന ചെറിയ ഇനം നാരങ്ങ വാങ്ങുന്നതാണ് ഉചിതം. ഇത് അമിതമായി വളരുകയുമില്ല. അതിനാൽ തന്നെ ബാൽക്കണിയിൽ എളുപ്പം വളർത്താം.

കണ്ടെയ്നർ തെരഞ്ഞെടുക്കാം

ഡ്രെയിനേജ് ഹോളുകളുള്ള, നല്ല വ്യാപ്തിയും ആഴവുമുള്ള കണ്ടെയ്നർ തെരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. ശക്തിയുള്ള വേരുകളാണ് നാരങ്ങയുടേത്. അതിനാൽ തന്നെ വേരുകൾക്ക് വളരാൻ ആവശ്യമായ സ്ഥലം കണ്ടെയ്നറിൽ ഉണ്ടാകണം.

മണ്ണ് മിശ്രിതം

നല്ല നീർവാർച്ചയുള്ള, പോഷക ഗുണമുള്ള മണ്ണിലാണ് നാരങ്ങച്ചെടി വളർത്തേണ്ടത്. ഗാർഡൻ സോയിൽ, കമ്പോസ്റ്റ്, മണൽ, പെരിലൈറ്റ് എന്നിവ മണ്ണിൽ ചേർക്കാൻ മറക്കരുത്. ജൈവ വളം ഉപയോഗിക്കുന്നതും ചെടി നന്നായി വളരാൻ സഹായിക്കുന്നു.

സൂര്യപ്രകാശം

നാരങ്ങച്ചെടിക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞത് 6 മണിക്കൂറെങ്കിലും ചെടിക്ക് നല്ല പ്രകാശം ലഭിക്കണം. എങ്കിൽ മാത്രമേ ചെടി ആരോഗ്യത്തോടെ വളരുകയുള്ളു.

വെള്ളം ഒഴിക്കുന്നത്

നാരങ്ങച്ചെടിക്ക് വെള്ളം ആവശ്യമാണ്. അതേസമയം മണ്ണ് നന്നായി വരണ്ടതിന് ശേഷം മാത്രമേ ചെടിക്ക് വെള്ളമൊഴിക്കാൻ പാടുള്ളൂ. വേനൽക്കാലത്ത് കൂടുതലും ശൈത്യകാലത്ത് കുറച്ചും വെള്ളമാണ് ചെടിക്ക് ആവശ്യം.

വളം

നാരങ്ങച്ചെടിക്ക് വളം ആവശ്യമാണ്. എന്നാൽ ചെടിയിൽ അമിതമായി വളം ഉപയോഗിക്കുന്നത് ചെടി നശിക്കാൻ കാരണമാകുന്നു. മാസത്തിൽ ഒരിക്കൽ നാരങ്ങച്ചെടിക്ക് വളമിടാം.

PREV
Read more Articles on
click me!

Recommended Stories

പ്രകൃതിദത്തമായി ബാത്റൂമിനുള്ളിലെ ദുർഗന്ധം അകറ്റാൻ വളർത്തേണ്ട ചെടികൾ
പച്ചപ്പില്ലാത്ത മനോഹരമായ ഈ ഇൻഡോർ ചെടികൾ വീട്ടിൽ വളർത്തൂ