നാരങ്ങയുടെ കുരു ഉപയോഗിച്ച് നാരങ്ങാച്ചെടി എളുപ്പം വളർത്താം; ഇത്രയും ചെയ്താൽ മതി

Published : Feb 02, 2026, 01:44 PM IST
lemon plant

Synopsis

നാരങ്ങയുടെ കുരു ഉപയോഗിച്ച് എളുപ്പം നാരങ്ങാച്ചെടി വീട്ടിൽ വളർത്താൻ സാധിക്കും. അതിന് ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി.

നാരങ്ങ വെള്ളവും നാരങ്ങ അച്ചാറുമൊക്കെ കഴിക്കാത്തവരായി ആരും ഉണ്ടാവില്ല. നാരങ്ങ കടയിൽ നിന്നും വാങ്ങുന്നതിനേക്കാളും നല്ലത് വീട്ടിൽ തന്നെ വളർത്തിയെടുക്കുന്നതാണ്. നാരങ്ങയുടെ കുരു ഉപയോഗിച്ച് എളുപ്പം നാരങ്ങാച്ചെടി വീട്ടിൽ വളർത്താൻ സാധിക്കും. അതിന് ഇത്രയും മാത്രം നിങ്ങൾ ചെയ്താൽ മതി.

പകുതി മുറിച്ച നാരങ്ങയിൽ നിന്നും കേടുവരാത്ത കുരു നോക്കി തെരഞ്ഞെടുക്കാം. ശേഷം കുരു നന്നായി കഴുകണം. നല്ല വലുപ്പമുള്ള കുരുവാണെങ്കിൽ അത് നടാവുന്നതാണ്. അതേസമയം അധിക ദിവസം പുറത്ത് വെയ്ക്കാൻ പാടില്ല. പെട്ടെന്ന് തന്നെ നടാൻ ശ്രദ്ധിക്കണം. ഉണങ്ങിയ കുരു നടുന്നത് ഒഴിവാക്കാം.

നല്ല നീർവാർച്ചയുള്ള മണ്ണിലാണ് ഇത് നട്ടുവളർത്തേണ്ടത്. നല്ല സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വളർത്താം. കാരണം നാരങ്ങക്ക് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. കുറഞ്ഞത് 8 മണിക്കൂറെങ്കിലും ചെടിക്ക് സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്. അതേസമയം കുരു നട്ടതിന് ശേഷം മണ്ണിൽ വെള്ളം തളിച്ചുകൊടുക്കാൻ മറക്കരുത്. കുറച്ച് ദിവസം ഇത്തരത്തിൽ വെള്ളം തളിച്ചുകൊടുക്കാൻ ശ്രദ്ധിക്കണം.

PREV
Read more Articles on
click me!

Recommended Stories

മുന്തിരി ദിവസങ്ങളോളം കേടുവരാതിരിക്കാൻ ഇങ്ങനെ സൂക്ഷിച്ചാൽ മതി
റോസ്മേരി ചെടി വീട്ടിൽ എളുപ്പം വളർത്താം; ഇത്രയും മാത്രം ചെയ്താൽ മതി