അടുക്കള തണുപ്പിക്കാൻ ഈ നിറം കൊടുക്കൂ; ക്ലാസാവും

Published : Jun 30, 2025, 12:04 PM IST
Kitchen

Synopsis

ആക്രിലിക്, പിയു ഫിനിഷ് ക്യാബിനെറ്റുകൾ ഉപയോഗിച്ചാൽ കറ പറ്റുന്നത് ഒഴിവാക്കാൻ സാധിക്കും.

വെള്ള നിറം കാണാൻ എപ്പോഴും ക്ലാസ് ലുക്കാണ്. മറ്റ് നിറങ്ങൾക്കൊന്നും ലഭിക്കാത്ത സ്വീകാര്യത വെള്ള നിറങ്ങൾക്ക് എപ്പോഴും ലഭിക്കാറുണ്ട്. വീടിന് മുഴുവനായും വെള്ള നിറം കൊടുക്കുന്നവരുമുണ്ട്. എന്നാൽ അടുക്കളയ്ക്ക് വെള്ള നിറം കൊടുക്കാൻ ചിലർ മടിക്കുന്നു. പെട്ടെന്ന് അഴുക്കുണ്ടാവുമെന്നതാണ് പലരുടെയും ആശങ്ക. നല്ലൊരു അന്തരീക്ഷം ലഭിച്ചാൽ മാത്രമേ നമുക്ക് അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ സാധിക്കുകയുള്ളു. വെള്ള നിറം നൽകികൊണ്ട് തന്നെ അടുക്കള വൃത്തിയായി സൂക്ഷിക്കാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

സ്മാർട്ട് ആക്കാം എല്ലാം

വെള്ള നിറമടിക്കുമ്പോൾ അത് അതുപോലെ നിലനിർത്തുന്നതാണ് കുറച്ചധികം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യം. അടുക്കളയിൽ ഉപയോഗിക്കുന്ന വസ്തുക്കൾ നല്ലതാണെങ്കിൽ ചുവരുകളിൽ അഴുക്ക് പിടിക്കുന്നത് ഒഴിവാക്കാൻ സാധിക്കും. മോഡുലാർ കിച്ചനുകളിൽ ഇങ്ങനെ പരീക്ഷിക്കുന്നത് നല്ലതായിരിക്കും.

  1. ആക്രിലിക്, പിയു ഫിനിഷ് ക്യാബിനെറ്റുകൾ ഉപയോഗിച്ചാൽ കറ പറ്റുന്നത് ഒഴിവാക്കാൻ സാധിക്കും.

2. മാർബിളിന് പകരം ക്വാർട്സ് കൗണ്ടർടോപുകൾ ഉപയോഗിക്കാം. ഇത് വൃത്തിയാക്കാൻ എളുപ്പമാണ്. കൂടാതെ ആഡംബര ലുക്കും ലഭിക്കുന്നു.

3. ചുമരുകൾക്ക് സെറാമിക് അല്ലെങ്കിൽ സബ്‌വേ ടൈൽസ് കൊടുക്കാം. ഇത് വൃത്തിയാക്കൽ ജോലി എളുപ്പമാക്കുന്നു.

ലൈറ്റ് സെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കാം

മറ്റുള്ള മുറികൾക്ക് കൊടുക്കുന്നതുപോലെ അടുക്കളയിൽ ലൈറ്റ് സെറ്റ് ചെയ്യാൻ പാടില്ല. ഇവിടെ എപ്പോഴും ലെയർ ലൈറ്റിങ്ങാണ് കൊടുക്കേണ്ടത്. ഓപ്പൺ കിച്ചനുള്ള വീടുകളിൽ ഇങ്ങനെ ചെയ്ത് നോക്കൂ.

  1. ക്യാബിനറ്റ്സിന് മുകളിലായി എൽ.ഇ.ഡി ലൈറ്റുകൾ സ്ഥാപിക്കാം.

2. വാം സീലിംഗ് ലൈറ്റുകൾ നൽകുന്നത് അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു.

അടുക്കള അലങ്കരിക്കാം

മുഴുവനായും നവീകരിക്കുന്നതിന് പകരം അടുക്കളയിൽ ചെറിയ രീതിയിൽ മാറ്റങ്ങൾ കൊണ്ട് വരാൻ സാധിക്കും. മനോഹരമായ കർട്ടൻ, റഗ്, ടവൽ തുടങ്ങിയ സാധനങ്ങൾ അടുക്കളയ്ക്ക് കൂടുതൽ ഭംഗി നൽകുന്നു. വെള്ളനിറത്തോടെ യോജിക്കുന്ന വിധത്തിൽ പേസ്റ്റൽ നിറങ്ങൾ തെരഞ്ഞെടുക്കുന്നത് നല്ലതായിരിക്കും.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്