ആന്തുറിയം വീട്ടിൽ വളർത്താം സിംപിളായി

Published : Jun 29, 2025, 04:02 PM IST
Anthurium

Synopsis

നല്ല ഈർപ്പമുള്ള സ്ഥലങ്ങയിലാണ് ആന്തുറിയം വളരുന്നത്. അതിനാൽ തന്നെ വരണ്ട കാലാവസ്ഥകളിൽ ഇത് വളർത്തുന്നത് ഒഴിവാക്കാം.

മറ്റ് ചെടികളിൽ നിന്നും വ്യത്യസ്തമാണ് ആന്തുറിയം ചെടി. കടും ചുവപ്പ്, പച്ച, വെള്ള തുടങ്ങിയ നിറങ്ങളിലാണ് ആന്തുറിയം ഉള്ളത്. വീടിന് അകത്തും പുറത്തും എളുപ്പത്തിൽ വളർത്താൻ സാധിക്കുന്ന ഒന്നാണ് ആന്തുറിയം. അതേസമയം മനുഷ്യർക്കും മൃഗങ്ങൾക്കും ഈ ചെടി ദോഷമാണ്. ആന്തുറിയം എളുപ്പത്തിൽ വളരാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം.

  1. ആന്തുറിയത്തിന് നല്ല സൂര്യപ്രകാശം ആവശ്യമാണ്. എന്നാൽ അമിതമായി പ്രകാശമടിച്ചാൽ ഇലകൾ കരിഞ്ഞുപോകാൻ കാരണമാകുന്നു. അതിനാൽ തന്നെ വെളിച്ചം കുറയുകയോ കൂടുകയോ ചെയ്യാൻ പാടില്ല. ദിവസവും ചെടിക്ക് കുറഞ്ഞത് 6 മണിക്കൂറെങ്കിലും സൂര്യപ്രകാശം ലഭിക്കേണ്ടതുണ്ട്.

2. ചെടി നന്നായി വളരണമെങ്കിൽ നല്ല നീർവാർച്ചയുള്ള മണ്ണിലാണ് നടേണ്ടത്. വേരുകൾക്ക് നന്നായി വളരാൻ സാധിക്കുന്ന വിധത്തിൽ നട്ടുപിടിപ്പിക്കാം.

3. മണ്ണ് ഉണങ്ങി പോകുന്ന സാഹചര്യം ഒഴിവാക്കാം. ഇടയ്ക്കിടെ ചെടിക്ക് വെള്ളമൊഴിക്കാൻ ശ്രദ്ധിക്കണം. ഇൻഡോർ ആയി വളർത്തുകയാണെങ്കിൽ ആഴ്ചയിൽ ഒരിക്കൽ ചെടിക്ക് വെള്ളമൊഴിച്ച് കൊടുക്കാം. അതേസമയം അമിതമായി വെള്ളമൊഴിക്കുന്നത് ഒഴിവാക്കണം. ഇത് ചെടി കേടുവരാൻ കാരണമാകുന്നു.

4. നല്ല ഈർപ്പമുള്ള സ്ഥലങ്ങയിലാണ് ആന്തുറിയം വളരുന്നത്. അതിനാൽ തന്നെ വരണ്ട കാലാവസ്ഥകളിൽ ഇത് വളർത്തുന്നത് ഒഴിവാക്കാം. മണ്ണിൽ എപ്പോഴും ഈർപ്പമുണ്ടെന്ന് ഉറപ്പ് വരുത്തുകയും വേണം.

5. ചെടിയുടെ വളർച്ച ഘട്ടത്തിൽ വളമിട്ടുകൊടുക്കുന്നത് നല്ലതായിരിക്കും. ദ്രാവക വളമാണ് ആന്തുറിയത്തിന് ആവശ്യം. ആഴ്ചയിൽ ഒരിക്കൽ വളമിടാം.

6. കേടുവന്ന ഇലകളും പൂക്കളും ചെടിയിൽ നിന്നും മുറിച്ച് മാറ്റാം. ഇടയ്ക്കിടെ ചെടി പരിശോധിച്ച് ഇങ്ങനെ ചെയ്യുന്നത് നല്ലതായിരിക്കും. ഇത് ചെടിയിൽ പുതിയ ഇലകൾ വരാൻ സഹായിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്