വീടും, വസ്ത്രങ്ങളും തുടങ്ങി എന്തും വൃത്തിയാക്കാം; ഈ പൊടിക്കൈകൾ പരീക്ഷിക്കൂ

Published : Jun 29, 2025, 04:56 PM IST
Cleaning

Synopsis

പേപ്പർ ടവലിന് പകരം ഫാബ്രിക് ടവലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് പിന്നെയും കഴുകി ഉപയോഗിക്കാൻ സാധിക്കും.

വീടും പരിസരവുമൊക്കെ വൃത്തിയാക്കാൻ പലതരം ക്ലീനറുകളാണ് നമ്മൾ വാങ്ങി ഉപയോഗിക്കുന്നത്. എന്നാൽ രാസവസ്തുക്കൾ അടങ്ങിയ ഇത്തരം ക്ലീനറുകൾ ഉപയോഗിക്കുന്നത് നല്ലതല്ല. വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് തന്നെ എളുപ്പത്തിൽ വീട് വൃത്തിയാക്കാൻ സാധിക്കും. ഈ പൊടിക്കൈകൾ നിങ്ങൾ പരീക്ഷിച്ച് നോക്കൂ.

വൃത്തിയാക്കാൻ നാരങ്ങ ഉപയോഗിക്കാം

വീട് വൃത്തിയാക്കാൻ ഏറ്റവും നല്ലത് നാരങ്ങയാണ്. ഇതിന്റെ അസിഡിറ്റി കാരണം അണുക്കളും കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്നു. കൂടാതെ ദുർഗന്ധത്തെ അകറ്റാനും നാരങ്ങയ്ക്ക് സാധിക്കും. പാത്രങ്ങൾ, തറയിൽ പറ്റിപ്പിടിച്ച കറ, തുണികളിലെ കറ തുടങ്ങിയവയെല്ലാം നാരങ്ങ ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാവുന്നതാണ്.

എണ്ണക്കറ കളയാൻ മാവ് ഉപയോഗിക്കാം

വസ്ത്രങ്ങളിൽ പറ്റിപ്പിടിച്ച എണ്ണക്കറ നീക്കം ചെയ്യാൻ മാവ് മാത്രം മതി. വസ്ത്രങ്ങളിൽ മാത്രമല്ല, നിലം, പാത്രങ്ങൾ തുടങ്ങിയവയും മാവ് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും. കറപിടിച്ച ഭാഗത്ത് കുറച്ച് മാവ് പൊടി വിതറണം. കുറച്ച് നേരം അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി തുടച്ചെടുത്താൽ മതി. എണ്ണക്കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.

ബ്ലീച്ച് ഉപയോഗിച്ച് കഴുകാം

അണുക്കളെ നശിപ്പിക്കാനും അഴുക്കിനെ കളയാനും ബ്ലീച്ച് മതി. ബാത്റൂം, വീടിന്റെ പുറംഭാഗങ്ങൾ എന്നിവ വൃത്തിയാക്കാൻ ബ്ലീച്ച് പൊടി ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ മതി.

പേപ്പർ ടവലിന് പകരം ഫാബ്രിക് ടവൽ

പേപ്പർ ടവലിന് പകരം ഫാബ്രിക് ടവലുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് പിന്നെയും കഴുകി ഉപയോഗിക്കാൻ സാധിക്കും. എന്നാൽ പേപ്പർ ടവൽ ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയുകയുള്ളു. പഴയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ, വൃത്തിയാക്കാൻ അത് ഉപയോഗിക്കാവുന്നതാണ്.

PREV
Read more Articles on
click me!

Recommended Stories

വീട്ടിൽ അതിവേഗത്തിൽ വളർത്താൻ സാധിക്കുന്ന 7 ഇൻഡോർ ചെടികൾ ഇതാണ്
ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 5 ഭക്ഷണ സാധനങ്ങൾ ഇതാണ്