ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിച്ച് വൃത്തിയാക്കാൻ കഴിയുന്ന 6 വസ്തുക്കൾ ഇതാണ്

Published : Jul 13, 2025, 10:50 AM IST
Vinegar

Synopsis

മൈക്രോസേഫ് പാത്രത്തിൽ കുറച്ച് ആപ്പിൾ സിഡാർ വിനാഗിരി മൈക്രോവേവിൽ വെച്ച് ചൂടാക്കാം. ഇത് അഴുക്കിനെ അലിയിക്കുന്നു.

വീട് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ചും കുട്ടികളും വളർത്ത് മൃഗങ്ങളും ഉള്ള വീടുകളിൽ ശുചിത്വം പാലിക്കേണ്ടതുണ്ട്. പലതരം ക്ലീനറുകൾ ഉപയോഗിച്ചാണ് നമ്മൾ വീട് വൃത്തിയാക്കാറുള്ളത്. എന്നാൽ മാലിന്യങ്ങളും അഴുക്കും നീക്കം ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. വീടിനുള്ളിലെ അണുക്കളെ തുരത്തേണ്ടതും അത്യാവശ്യമാണ്. ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിച്ച് ഈ സാധനങ്ങൾ വൃത്തിയാക്കി നോക്കൂ.

ഗ്ലാസുകളും കണ്ണാടിയും

ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിച്ച് ഗ്ലാസ്, കണ്ണാടി തുടങ്ങിയവയിലെ മങ്ങൽ മാറ്റാൻ സാധിക്കും. ഇതിൽ കുറച്ച് വെള്ളം ചേർത്തതിന് ശേഷം ഗ്ലാസിൽ സ്പ്രേ ചെയ്ത് തുടച്ചെടുത്താൽ മതി.

മൈക്രോവേവ് വൃത്തിയാക്കാം

മൈക്രോവേവിനുള്ളിൽ പറ്റിയിരിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും കറയും ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിച്ച് എളുപ്പത്തിൽ വൃത്തിയാക്കാൻ കഴിയും. മൈക്രോസേഫ് പാത്രത്തിൽ കുറച്ച് ആപ്പിൾ സിഡാർ വിനാഗിരി മൈക്രോവേവിൽ വെച്ച് ചൂടാക്കാം. ഇത് അഴുക്കിനെ അലിയിക്കുന്നു.

ഗാർബേജ് ഡിസ്പോസൽ

മാലിന്യങ്ങളുടെ ദുർഗന്ധം ഇല്ലാതാക്കാൻ ആപ്പിൾ സിഡാർ വിനാഗിരിക്കൊപ്പം കുറച്ച് ബേക്കിംഗ് സോഡ കൂടെ ചേർത്ത് ഡ്രെയിനിലേക്ക് ഒഴിച്ചാൽ മതി.

വസ്ത്രങ്ങൾ വൃത്തിയാക്കാം

വസ്ത്രങ്ങൾ കഴുകാനും ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിക്കാനാവും. ഇത് വസ്ത്രങ്ങളുടെ സോഫ്റ്റ്നസ് കൂട്ടുകയും ദുർഗന്ധത്തെ അകറ്റുകയും ചെയ്യുന്നു. കഴുകുന്ന വെള്ളത്തിൽ കുറച്ച് ആപ്പിൾ സിഡാർ വിനാഗിരി ചേർത്താൽ മതി.

ടോയ്‌ലറ്റ് ബൗൾ

ആപ്പിൾ സിഡാർ വിനാഗിരി ഉപയോഗിച്ച് ടോയ്‌ലറ്റ് ബൗൾ എളുപ്പത്തിൽ വൃത്തിയാക്കാൻ സാധിക്കും.

പൂപ്പലിനെ തുരത്താം

വീടിനുള്ളിലെ പൂപ്പലിനെ തുരത്താനും ആപ്പിൾ സിഡാർ വിനാഗിരിക്ക് കഴിയും. ഇതിൽ ആന്റിഫങ്കൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതേസമയം വലിയ തോതിലുള്ള പൂപ്പലിനെ ഇല്ലാതാക്കാൻ ഇതിന് സാധിക്കില്ല.

PREV
Read more Articles on
click me!

Recommended Stories

അടുക്കള എളുപ്പം വൃത്തിയാക്കാൻ ഇത്രയും ചെയ്താൽ മതി; ശ്രദ്ധിക്കൂ
വാഷിംഗ് മെഷീനിയിൽ ദുർഗന്ധം തങ്ങി നിൽക്കുന്നതിന്റെ പ്രധാന കാരണം ഇതാണ്