
വീട് എപ്പോഴും വൃത്തിയാക്കി, ഒതുക്കി സൂക്ഷിക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. അനേകം ദിവസം വൃത്തിയാക്കാതെ വീട് ഇട്ടിരുന്നാൽ പിന്നീട് വൃത്തിയാക്കുന്നത് ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. വീട് വേഗത്തിൽ വൃത്തിയാക്കാം ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
ഉറങ്ങി എഴുനേറ്റുകഴിഞ്ഞാൽ കിടക്ക നന്നായി വിരിച്ച് വൃത്തിയാക്കിയിടാൻ ശ്രദ്ധിക്കണം. എന്നും ഇതൊരു ശീലമാക്കുന്നത് നല്ലതാണ്. ഇത് മുറി വൃത്തിയായി കിടക്കാൻ സഹായിക്കുന്നു.
2. വസ്ത്രങ്ങൾ കഴുകാം
ആഴ്ച്ചയിൽ രണ്ട് ദിവസമെങ്കിലും വസ്ത്രങ്ങൾ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം. ഇത് ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വസ്ത്രങ്ങൾ ഒരുമിച്ച് കഴുകുമ്പോൾ ജോലിയും ഇരട്ടിയാകുന്നു.
3. അടുക്കള
വീട്ടിൽ എപ്പോഴും ഉപയോഗിക്കുന്ന ഇടമാണ് അടുക്കള. അതിനാൽ തന്നെ വൃത്തിയോടെ സൂക്ഷിക്കേണ്ടതും വളരെ പ്രധാനമാണ്. ദിവസവും അടുക്കള പ്രതലങ്ങളും പാത്രങ്ങളും കഴുകുകയും തൂത്ത് വൃത്തിയാക്കാനും ശ്രദ്ധിക്കണം. ഇത് ജോലി ഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
4. ഉപകരണങ്ങൾ
വീട്ടുപകരണങ്ങളിൽ പൊടിപടലങ്ങളും കറയും അഴുക്കും പറ്റിയിരിക്കാൻ സാധ്യത കൂടുതലാണ്. ഫ്രിഡ്ജ്, മൈക്രോവേവ്, ഓവൻ, വാഷിംഗ് മെഷീൻ എന്നിവ മാസത്തിൽ ഒരിക്കൽ എങ്കിലും നന്നായി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
5. റഗ്ഗ്, മാറ്റ്
എളുപ്പത്തിൽ അഴുക്ക് പറ്റുന്ന ഒന്നാണ് മാറ്റുകൾ. അതിനാൽ തന്നെ ആഴ്ച്ചയിൽ കഴുകി വൃത്തിയാക്കുന്നത് നല്ലതായിരിക്കും. ദിവസങ്ങളോളം വൃത്തിയാക്കാതിരിക്കുമ്പോൾ അഴുക്കും പൊടിപടലങ്ങളും കൂടാൻ സാധ്യതയുണ്ട്.
6. മാലിന്യങ്ങൾ
മാലിന്യങ്ങൾ വീടിനുള്ളിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഇത് കീടങ്ങൾ വരാനും വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാനും കാരണമാകുന്നു.