തടികൊണ്ടുള്ള കട്ടിങ് ബോർഡ് എളുപ്പം വൃത്തിയാക്കാൻ ഇതാ ചില പൊടിക്കൈകൾ

Published : Sep 28, 2025, 02:57 PM IST
cutting board

Synopsis

വ്യത്യസ്തമായ മെറ്റീരിയലിൽ ആണ് കട്ടിങ് ബോർഡുകൾ നിർമ്മിച്ചിരിക്കുന്നത്. തടികൊണ്ടുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണ്.

കട്ടിങ് ബോർഡിൻറെ ഉപയോഗം തുടങ്ങിയതിന് ശേഷം പച്ചക്കറികളും മത്സ്യവും മാംസവുമൊക്കെ മുറിക്കുന്ന ജോലി എളുപ്പമായിട്ടുണ്ട്. വ്യത്യസ്തമായ മെറ്റീരിയലിൽ ആണ് കട്ടിങ് ബോർഡുകൾ നിർമ്മിച്ചിരിക്കുന്നത്. തടികൊണ്ടുള്ള കട്ടിങ് ബോർഡുകൾ ഉപയോഗിക്കാൻ എളുപ്പമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ച് പണിയുള്ള കാര്യമാണ്. കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാണ്.

  1. ഓരോ ഉപയോഗം കഴിയുമ്പോഴും കട്ടിങ് ബോർഡ് കഴുകി വൃത്തിയാക്കാൻ മറക്കരുത്. ഭക്ഷണാവശിഷ്ടങ്ങളും, അഴുക്കും, കറയും ഇതിൽ പറ്റിപ്പിടിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്. നിരന്തരം ഉപയോഗിക്കുമ്പോൾ ഇടയ്ക്കിടെ കട്ടിങ് ബോർഡ് അണുവിമുക്തമാക്കാനും ശ്രദ്ധിക്കണം.

2. മാലിന്യങ്ങൾ നീക്കം ചെയ്തതിന് ശേഷം മാത്രമേ കട്ടിങ് ബോർഡ് കഴുകി വൃത്തിയാക്കാൻ പാടുള്ളൂ. ഇല്ലെങ്കിൽ ഇതിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിയിരിക്കാൻ സാധ്യത കൂടുതലാണ്.

3. ഡിഷ് വാഷ് ലിക്വിഡ് ഉപയോഗിച്ച് കട്ടിങ് ബോർഡ് എളുപ്പം വൃത്തിയാക്കാൻ സാധിക്കും. അവശിഷ്ടങ്ങൾ തങ്ങിനിൽക്കുമ്പോൾ കട്ടിങ് ബോർഡിൽ അണുക്കൾ പെരുകുന്നു. ഉപയോഗിച്ചതിന് ശേഷം അധികം വൈകാതെ തന്നെ കഴുകി വൃത്തിയാക്കാൻ ശ്രദ്ധിക്കണം.

4. നാരങ്ങ ഉപയോഗിച്ചും കട്ടിങ് ബോർഡ് എളുപ്പം വൃത്തിയാക്കാൻ സാധിക്കും. കട്ടിങ് ബോർഡിൽ ഉപ്പ് വിതറിയതിന് ശേഷം പകുതി മുറിച്ച നാരങ്ങ ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകണം. ഇത് കറയേയും അണുക്കളെയും എളുപ്പം ഇല്ലാതാക്കുന്നു.

5. കട്ടിങ് ബോർഡ് വൃത്തിയാക്കുമ്പോൾ ഇരു ഭാഗവും കഴുകാൻ ശ്രദ്ധിക്കണം. രണ്ടുഭാഗത്തും അണുക്കൾ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. കഴുകിയതിന് ശേഷം കട്ടിങ് ബോർഡ് ഉണക്കാനും മറക്കരുത്.

PREV
Read more Articles on
click me!

Recommended Stories

ഡൈനിങ് ടേബിളിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
ഫിഡിൽ ലീഫ് ഫിഗ് ഇൻഡോറായി വളർത്തുന്നതിന്റെ 7 പ്രധാന ഗുണങ്ങൾ ഇതാണ്